Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsകോന്നിയിൽ പിടികൂടിയ...

കോന്നിയിൽ പിടികൂടിയ കരിമ്പുലിയെ തൃശൂർ പുത്തൂർ സുവോളജി പാർക്കിലേക്ക് മാറ്റി

​പത്തനംതിട്ട: കോന്നിയിൽ ജനവാസ മേഖലയിൽ നിന്നും വനപാലകർ പിടികൂടിയ കരിമ്പുലിയെ  തൃശൂർ പുത്തൂരിലെ സുവോളജി പാർക്കിലേക്ക് സുരക്ഷിതമായി മാറ്റി. വന്യജീവി സംരക്ഷണ നിയമപ്രധാനമായ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് കരിമ്പുലിയെ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തോടെ പുതിയ താവളത്തിലേക്ക് മാറ്റിയത്

കോന്നി വനമേഖലയോട് ചേർന്നുള്ള കുളത്തുമൺ ജനവാസ മേഖലയിൽ നിന്നാണ് കരിമ്പുലിയെ വനപാലകർ പിടികൂടിയത്. തൃശൂർ പുത്തൂരിൽ പുതുതായി നിർമ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സുവോളജി പാർക്കിലേക്ക് ആണ് മാറ്റിയത് വിദഗ്ധ മൃഗഡോക്ടർമാരുടെ നേതൃത്വത്തിൽ പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷമാണ് മാറ്റുന്നതിനുള്ള അന്തിമ തീരുമാനം എടുത്തത്.

വനം വകുപ്പ് അധികൃതരുടെ കർശന സുരക്ഷാ സന്നാഹങ്ങളോടെ പ്രത്യേക വാഹനത്തിലാണ് പുലിയെ പുത്തൂരിലേക്ക് കൊണ്ടുപോയത്.​ ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യജീവികളെ പിടികൂടി സുരക്ഷിതമായി പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പുത്തൂർ സുവോളജി പാർക്കിൽ ഈ കരിമ്പുലിക്ക് ആവശ്യമായ സ്വാഭാവിക അന്തരീക്ഷവും വിദഗ്ധ പരിചരണവും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവിൽ പന്ത്രണ്ടു നോയമ്പ് മഹോത്സവം:  സപ്താഹയജ്ഞത്തിൽ രുക്മിണി സ്വയംവരം നടന്നു

എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം പന്ത്രണ്ടു നോയമ്പ് മഹോത്സത്തോട് അനുബന്ധിച്ച് നടന്നു വരുന്ന സപ്താഹ യജ്ഞ്ഞ ഭാഗവമായി രുക്മിണി സ്വയംവരം നടന്നു. രാവിലെ പതിവ് പൂജകൾക്ക് പുറമെ ക്ഷേത്ര സപ്താഹ മണ്ഡപത്തിൽ 10.30...

ഓപ്പറേഷൻ ഹണിഡ്യൂക്‌സ് : ജി.എസ്.ടി വകുപ്പ് 157.87 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം : ''ഓപ്പറേഷൻ ഹണിഡ്യൂക്‌സ്' എന്ന പേരിൽ സംസ്ഥാന ജി.എസ്.ടി വകുപ്പ് ഇന്റലിജൻസ് & എൻഫോഴ്‌സ്‌മെന്റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി റെസ്റ്റോറന്റുകളിൽ നടത്തിയ പരിശോധനയിൽ 157.87 കോടി രൂപയുടെ വിറ്റ് വരവ്...
- Advertisment -

Most Popular

- Advertisement -