Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeSpiritualയജ്‌ഞം അവസാനിക്കുകയല്ല...

യജ്‌ഞം അവസാനിക്കുകയല്ല ആരംഭിക്കുകയാണ് : ഡോ. ഗണേഷ് ജോഗലേക്കർ

കോന്നി: ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം  അവസാനിക്കുകയല്ല ആരംഭിക്കുകയാണ് ചെയ്യുന്നതെന്ന് യാഗത്തിൻ്റെ മുഖ്യ ആചാര്യൻ (അധര്യു) ഡോ. ഗണേഷ് ജോഗലേക്കർ. ഇന്നലെ നടന്ന അതിരാത്ര സമാപന സമ്മേളനം ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസംരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യൻ്റെ യജ്ഞ കർമ്മങ്ങൾ ഒരിടക്കാലത്തേക്ക് തീർന്നു എന്നത് ശരിയാണ്. പക്ഷെ അതേറ്റുവാങ്ങി  ഇനി നീണ്ട നാൾ ദേവതകൾ അവരുടെ യജ്ഞം തുടരും. നേരത്തെ സോമയാഗം നടന്ന മണ്ണാണിത്. യാഗത്തിൽ പങ്കെടുത്ത എല്ലാവരെയും ദേവതകൾ അനുഗ്രഹിക്കും. സമർപ്പിക്കലാണ് യജ്ഞമെന്നും യജ്ഞത്തെ നമ്മൾ സംരക്ഷിച്ചാൽ യജ്ഞം നമ്മളെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഋക്യജുസാമാഥർവ്വങ്ങളിലെ ആയിരക്കണക്കിന് മന്ത്രങ്ങൾ താളാത്മകമായി ചൊല്ലുന്ന അർത്ഥം മനസ്സിലാകില്ലെങ്കിലും അതു കേൾക്കുന്നത് പുണ്യമാണ്. ഇതൊക്കെയാണ് സനാധന ധർമം. ഇത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

സമാപന സമ്മേളനത്തിൽ ശാന്താനന്ദമഠം  ഋഷിജ്ഞാനസാധനാലയം സ്വാമിനി ദേവി ജ്ഞാനാഭിഷ്‌ഠാനന്ദഗിരി  അധ്യക്ഷനായി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൈദ്യുതി കമ്പി കഴുത്തിൽ കുടുങ്ങി യുവാവിന് ഗുരുതര പരുക്ക്

പത്തനംതിട്ട : പൊട്ടിവീണ വൈദ്യുതി കമ്പി കഴുത്തിൽ കുടുങ്ങി യുവാവിന് ഗുരുതര പരുക്ക്. അടൂർ തുവയൂർ സൗത്ത് സ്വദേശി റോയി (43) ക്ക് ആണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഓമല്ലൂർ ഗവ. എച്ച്...

നടപ്പാലം ഫിനിഷിങ്ങിലേക്ക്: നെഹ്റുട്രോഫി വാര്‍ഡുകാര്‍ക്കിനി നഗരത്തിലേക്ക് നടന്നുവരാം

ആലപ്പുഴ : നെഹ്റുട്രോഫി സ്റ്റാർട്ടിങ് പോയിന്റിലെ നടപ്പാലം പൂർത്തീകരണത്തിലേക്ക്. ആലപ്പുഴ നഗരസഭ കരളകം-നെഹ്റു ട്രോഫി വാർഡുകളെ ബന്ധിപ്പിക്കുന്നതിന് അമൃത് വണ്‍ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലത്തിൻ്റെ നിർമ്മാണം. പുന്നമട കായലിലൂടെയുള്ള പുരവഞ്ചി യാത്രയെ ബാധിക്കാത്ത...
- Advertisment -

Most Popular

- Advertisement -