Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഒ വൈ...

ഒ വൈ സി എം 92-മത് രാജ്യാന്തര സമ്മേളനം പത്തനംതിട്ടയിൽ

കോട്ടയം: മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 92 -മത് രാജ്യാന്തര സമ്മേളനം ഡിസംബർ മാസം 26, 27, 28 തീയതികളിൽ തുമ്പമൺ ഭദ്രാസനത്തിന്റെ ആഥിതേയത്വത്തിൽ  പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ  നടക്കും.

സമ്മേളനത്തോടനുബന്ധിച്ച് പതാക പ്രസ്ഥാനം പ്രസിഡണ്ട്  ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്ത തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ്‌ ഫാ എബി എ തോമസ്, ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ട് മണ്ണിൽ, അഡ്വ.ലിന്റോ മണ്ണിൽ, അൻസു മേരി തുടങ്ങിയ ഭദ്രാസന കമ്മിറ്റി അംഗങ്ങൾക്ക് കൈമാറി. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള യുവജന പ്രസ്ഥാനത്തിന്റെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

പതാക കൈമാറൽ ചടങ്ങിൽ  ചാണ്ടി ഉമ്മൻ എം എൽ എ, വൈദിക ട്രസ്റ്റി ഫാദർ ഡോ.  തോമസ് വർഗീസ്  അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ വിജു ഏലിയാസ്,ട്രഷറര്‍ രെഞ്ചു എം ജോയ്, അനീഷ് ജേക്കബ്, ജിൻസ് തടത്തിൽ, നിബിൻ നല്ലവീട്ടിൽ,ഡാനി രാജു എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട്ടിൽ മണ്ണിടിച്ചിൽ : ആളുകൾ കുടുങ്ങിയതായി സംശയം

വയനാട് : വയനാട് കള്ളാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍. മീനാക്ഷിപാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു . പ്രദേശത്ത് കനത്ത...

പുലർച്ചെ കാർ കഴുകുന്നതിനിടെ ഷോക്കേറ്റു ; യുവാവിനു ദാരുണാന്ത്യം

മലപ്പുറം : വീട്ടുകാരുമൊത്ത് കല്യാണത്തിന് പോകാൻ പുലർച്ചെ കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വണ്ടൂർ വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയിൽ മുരളീ കൃഷ്ണൻ (36) ആണ് മരിച്ചത്. യുസി പെട്രോളിയം ഉടമ...
- Advertisment -

Most Popular

- Advertisement -