Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKottayamദേവലോകത്ത് വിശുദ്ധ...

ദേവലോകത്ത് വിശുദ്ധ മൂറോൻ കൂദാശയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി

കോട്ടയം: മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ മാർച്ച് 27ന് നടക്കുന്ന വിശുദ്ധ മൂറോൻ കൂദാശയ്ക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി. വിശുദ്ധ മൂറോൻ തയാറാക്കുന്ന പ്രത്യേക സ്ഥലത്തിന്റെ ശുദ്ധീകരണ ശുശ്രൂഷ പൗരസ്ത്യകാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ നിർവഹിച്ചു.

ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, ഡോ.​ഗീവർ​ഗീസ് മാർ ബർന്നബാസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരായി. ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ, അസി.മാനേജർ ഫാ.​ഗീവർ​ഗീസ് ജോൺസൺ, ഫാ.അശ്വിൻ ഫെർണാണ്ടസ്, വൈദിക സെമിനാരി വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

വിശുദ്ധ മൂറോൻ കൂദാശക്കായി കൊല്ലം ഭ​ദ്രാസനാധിപൻ ഡോ.ജോസഫ് മാർ ​ദിവന്നാസിയോസ് മെത്രാപ്പോലീത്താ അധ്യക്ഷനായ സമിതി പ്രവർത്തനം തുടങ്ങി.   നീണ്ട 8 വർഷങ്ങൾക്ക് ശേഷമാണ് മലങ്കരസഭയിൽ വി.മൂറോൻ കൂദാശ നടക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധം: കേന്ദ്ര മന്ത്രി കിരൺ റിജിജു

തിരുവനന്തപുരം : രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും കേന്ദ്ര ​ഗവൺമെന്റ് പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത...

ഇടപ്പള്ളിയിൽ നിന്നും കാണാതായ വിദ്യാർഥിയെ തൊടുപുഴയിൽ കണ്ടെത്തി

കൊച്ചി : കൊച്ചി ഇടപ്പള്ളിയിൽ നിന്നും കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ തൊടുപുഴയിൽ കണ്ടെത്തി. തൊടുപുഴ ബസ്റ്റാൻഡിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന കൈനോട്ടക്കാരൻ ശശികുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു .രാവിലെ ഇയാളാണ് കുട്ടി...
- Advertisment -

Most Popular

- Advertisement -