Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഹൃദയധമനിയിൽ  കാൽഷ്യം...

ഹൃദയധമനിയിൽ  കാൽഷ്യം (Calcium) ബ്ലോക്കിന് ഷോക് വേവ് ചികിത്സയുമായി അടൂർ ലൈഫ് ലൈൻ

അടൂർ: ഹൃദയ ധമനിയിൽ ഉണ്ടാകുന്ന കാൽഷ്യം ബ്ലോക്കിന് ഷോക് വേവ് ചികിത്സ വിജയകരമായി അടൂർ ലൈഫ് ലൈൻ ആശുപത്രി നടപ്പാക്കി. ഹൃദയത്തിലെ കൊറോണറി രക്തധമനികളിലെ  കാൽഷ്യം  അടിഞ്ഞു കൂടിയുള്ള ബ്ലോക്കുകൾ സർജറി കൂടാതെ ആന്ജിയോപ്ലാസ്റ്റി വഴി നീക്കം ചെയ്യുന്നതിനായുള്ള നൂതന ചികിത്സാരീതിയായ ഇൻട്രാ വാസ്ക്കുലാർ ലിത്തോ ട്രിപ്സി (IVL) ഉപയോഗിച്ചു ള്ളതാണ് ഈ ചികിത്സാരീതി.

ലൈഫ് ലൈൻ ഹാർട് ഇൻസ്റ്റിട്യൂട്ടിലെ സീനിയർ കൺസൽട്ടൻറ് കാർഡിയോളജിസ്റ്മാരായ ഡോ സാജൻ അഹമ്മദ്, ഡോ ശ്യാം ശശിധരൻ, ഡോ വിനോദ് മണികണ്ഠൻ, ഡോ കൃഷ്ണമോഹൻ, ഡോ ചെറിയാൻ ജോർജ്, ഡോ ചെറിയാൻ കോശി എന്നിവർ അടങ്ങുന്ന ടീമാണ് 78 വയസ്സും 58 വയസും ഉള്ള രണ്ടു രോഗികൾക്കു ഈ ചികിത്സ വിജയകരമായി നടത്തിയത്.

നിർമിത ബുദ്ധി (AI) ഉപയോഗിക്കുന്ന അൾട്രിയോൺ OCT (ഒപ്റ്റിക്കൽ കൊഹിയെറെൻസ് ടോമോഗ്രാഫി) എന്ന കാമറയിലൂടെ കാൽഷ്യം കാണുകയും അൾട്രാസൗണ്ട് കിരണങ്ങൾകൊണ്ട്  കാൽഷ്യം ബ്ലോക്കുകളെ പൊടിക്കുകയും രക്തയോട്ടം കൂട്ടുകയും ചെയ്യുന്ന ഈ ചികിത്സ ഫലപ്രദവും സുരക്ഷിതവും ആണെന്ന് ലൈഫ് ലൈൻ കാർഡിയോളജി വിഭാഗം മേധാവി ഡോ സാജൻ അഹമ്മദ് അഭിപ്രായപ്പെട്ടു. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് മൂലം ഏറ്റവും ശാസ്ത്രീയമായ ചികിത്സ രോഗികൾക്കു നൽകാനാകും എന്നദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാരാമണ്‍ കണ്‍വന്‍ഷന്റെ താത്കാലിക പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം

കോഴഞ്ചേരി : ചരിത്ര പ്രസിദ്ധമായ    മാരാമണ്‍ കണ്‍വന്‍ഷന്റെ 131-ാമത് യോഗം ഫെബ്രുവരി 8 മുതല്‍ 15 വരെ പമ്പാ മണല്‍പ്പുറത്ത് നടക്കുന്നതിൻ്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മണല്‍പ്പരപ്പിലേക്കുള്ള താത്കാലികപാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മാർത്തോമ്മാ സഭാ പരമാധ്യക്ഷൻ...

ആർ ഹേലി സ്മാരക കർഷകശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

ആലപ്പുഴ : കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് ഏറെ സംഭാവനകൾ നൽകിയ ആർ ഹേലി കാർഷിക മേഖലയിലെ സർവ്വവിജ്ഞാനകോശമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങില്‍...
- Advertisment -

Most Popular

- Advertisement -