Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസർക്കാർ ആശുപത്രിയിൽ...

സർക്കാർ ആശുപത്രിയിൽ ചികിത്സക്ക് ഒരു ഫീസും വാങ്ങാൻ പാടില്ല: ജി.സുധാകരൻ എം.എൽ.എ

ആലപ്പുഴ: സർക്കാർ ആശുപത്രിയിലെ ചികിത്സക്ക് ഒരു തരത്തിലുള്ള ഫീസും വാങ്ങാൻ പാടില്ലെന്ന്  ജി.സുധാകരൻ എം.എൽ.എ. അഭിപ്രായപ്പെട്ടു. എങ്കിലെ സാധാരണക്കാരുടെ ആശുപത്രിയാകൂ. ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം. സമ്പന്നരായവരിൽ നിന്ന് വേണമെങ്കിൽ 50 ശതമാനം ഫീസു വാങ്ങാം.

വണ്ടാനം മെഡിക്കൽ കോളേജിന് കുടുതൽ വികസനം ഉണ്ടാകണം. മന്ത്രിയായിരുന്ന പി.കെ.ശ്രീമതി,എം.എൽ.എ.ആയിരുന്ന, താനുമായിആലോചിച്ചാണ് ആലപ്പുഴയിൽ നിന്നും മെഡിക്കൽകോളേജ് ആശുപത്രി വണ്ടാനത്തേക്ക് മാറ്റിയത്. എങ്കിലെ മെഡിക്കൽകോളേജാകു. വണ്ടാനത്തെ മെഡിക്കൽ കോളേജു പോലെ ഇത്രയും നല്ല ലൊക്കേഷനുളള മെഡിക്കൽകോളജ് കേരളത്തിൽ മറ്റെവിടെയും ഇല്ലെന്നും ജി.സുധാകരൻപറഞ്ഞു.

ആശുപത്രിയിൽ മുമ്പ് താൻ എത്തിയത് ഓർമ്മിച്ച എ.ഡി. തോമസ് എം.എൽ.എ. ഔദ്ധ്യോഗികമായിഎത്തുന്നത് ആദ്യമാണെന്നും സാധാരണക്കാരായവരുടെആശുപത്രിയാണ് ജനറൽ ആശുപത്രിയെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭാദ്ധ്യക്ഷ മോളീജേക്കബ്ബ്,ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.പി.വി.വിദ്യ,എൻ.ആർ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ലൈജു, ജനറൽ ആശുപത്രി സൂപ്രണ്ട് ഇൻചാർജ ഡോ. കെ.വേണുഗോപാൽ, ആർഎംഒ ഡോ.ഷാലിമ കൈരളി, നഗരസഭാ വൈസ് ചെയർ മാൻ ജോസ് ചെല്ലപ്പൻ, സ്‌ഥിര സമിതിഅധ്യക്ഷരായ എ.എം.നൗ ഫൽ,സി.ജ്യോതിമോൾ, മായരാ ജേന്ദ്രൻ,കൗൺസിലറന്മാരായ ആർ. ആർ.ജോഷി രാജ്, ബീനകൊച്ചുബാവ, എ.എസ്.കവിത തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ് വിശ്വകർമ്മ സമൂഹം സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി

തിരുവനന്തപുരം : വിശ്വകർമ്മജരെ ജാതിയമായി അധിക്ഷേപിച്ചു പരസ്യം ചെയ്ത പാലക്കാട് ട്രീനിറ്റി ഗോൾഡ് ഉടമയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ് വിശ്വകർമ്മ സമൂഹം നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി. തമിഴ് വിശ്വകർമ്മ...

തിരഞ്ഞെടുപ്പിൽ മഹായുതി നേടിയ വൻ വിജയത്തിൽ മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചു പ്രധാനമന്ത്രി

ന്യൂഡൽഹി: ജില്ലാ പരിഷത്ത്, മുനിസിപ്പൽ കോർപ്പറേഷൻ, സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ മഹായുതി നേടിയ വൻ വിജയത്തിന് മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു. മഹായുതിക്ക് ശക്തമായ ഒരു ജനവിധി മഹാരാഷ്‌ട്രയിലെ ജനങ്ങൾ...
- Advertisment -

Most Popular

- Advertisement -