Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsകെ എസ്...

കെ എസ് ആർ ടി സി യുടെ AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനം ഉദ്ഘാടനം നാളെ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ ഡിജിറ്റൽ യാത്രാസേവനത്തിന്റെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള  AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനം നാളെ (6) നിലവിൽ വരും. രാവിലെ 11-ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ പദ്ധതി ഉദ്ഘാടനം ചെയ്യും. 

ചടങ്ങിൽ സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാർക്കുള്ള അവാർഡ് ദാനം,കെഎസ്ആർടിസിയുടെ 24×7 കസ്റ്റമർ കെയർ ടോൾ ഫ്രീ (149) സേവനത്തിന്റെ ഉദ്ഘാടനം,നവീകരിച്ച കെഎസ്ആർടിസി കൊറിയർ സംവിധാനത്തിൻ്റെ ഉദ്ഘാടനം എന്നിവയും ഗതാഗത വകുപ്പ് മന്ത്രി നിർവ്വഹിക്കും. ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി  കെ.മുരളീധരൻ അധ്യക്ഷതവഹിക്കും. ഗതാഗത സെക്രട്ടറി റ്റി.വി. അനുപമ ഐ എ എസ്,  കെഎസ്ആർടിസി സിഎംഡി എന്നിവർ പങ്കെടുക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കവിയൂർ ഗണേശോത്സവം  5ന് തുടങ്ങും : വിഗ്രഹ നിമഞ്ജനം മണിമലയാറ്റിൽ

തിരുവല്ല : തൃക്കവിയൂർ ഗണേശോത്സവം 5ന് വൈകിട്ട് 5ന് വിളംബര ഘോഷയാത്രയോടെ ആരംഭിക്കും. പലിപ്ര ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കവിയൂർ ദേശത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലൂടെയും പ്രദിക്ഷണം നടത്തി മഹാഗണപതി...

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്

ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് നടക്കും.വോട്ടെണ്ണൽ ഫെബ്രുവരി 8ന്.നിലവിലെ നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കും.70 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണു തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.
- Advertisment -

Most Popular

- Advertisement -