Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല യോഗ...

തിരുവല്ല യോഗ കലാശാല അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു.

തിരുവല്ല : തിരുവല്ല ‘യോഗ കലാശാല’യുടെ നേതൃത്വത്തിൽ തിരുവല്ല ആനന്ദ് കൺവെൻഷൻ സെൻട്രൽ വച്ച് യോഗ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.യോഗാസന ഭാരത് നാഷണൽ കോച്ചും നാഷണൽ ആയുഷ് മിഷൻ യോഗ തെറാപ്പിസ്റ്റുമായ ആർ മുരുകന്റെ നേതൃത്വത്തിൽ യോഗ പ്രോട്ടോകോൾ പരിശീലനം നടന്നു.

തിരുവല്ല സീനിയർ അഭിഭാഷകൻ അഡ്വക്കേറ്റ് ഡി ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം റിട്ടയേർഡ് അസിസ്റ്റന്റ് രജിസ്ട്രാർ പി പി തങ്കമ്മ ഉദ്ഘാടനം ചെയ്തു. വള്ളംകുളം നാഷണൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ദിലീപ്കുമാർ യോഗദിന സന്ദേശം നൽകി. പാണ്ടനാട് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ സതീഷ് കുമാർ, ഇരമല്ലിക്കര ഹിന്ദു യുപി സ്കൂൾ ഹെഡ്മിസ്ട്രസ് മഞ്ജുഷ, മുനിസിപ്പൽ കൗൺസിലർ ഗംഗ രാധാകൃഷ്ണൻ, കുന്നന്താനം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി യോഗ ഇൻസ്ട്രക്ടർ വി പി വീണ, യോഗ ടീച്ചർ ജി ശ്രീനിമോൾ, ആക്സിസ് ബാങ്ക് മാനേജർ സൂസൻ സെബാസ്റ്റ്യൻ, യോഗ ടീച്ചർ എൻ അശ്വതി എന്നിവർ പ്രസംഗിച്ചു.

തുടർന്ന് സൂര്യനമസ്കാര യജ്ഞം, യോഗ ഡാൻസ് എന്നിവയും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിനിമയിൽ വേഷം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷം രൂപ തട്ടിയെടുത്തപരാതിയിൽ  നിർമ്മാതാവ് അറസ്റ്റിൽ

തിരുവല്ല : സിനിമയിൽ പ്രതിനായക വേഷം നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു എന്ന അധ്യാപകനായ നടൻ നൽകിയ പരാതിൽ ഒളിവിലായിരുന്ന നിർമ്മാതാവ് അറസ്റ്റിലായി. സജീവ് കിളികുലത്തിന്റെ സംവിധാനത്തിൽ ഏതാനും...

ശബരിമലയിലെ സ്വര്‍ണക്കിരീടം സുരക്ഷിതമാണെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട : ശബരിമലയിൽ നിന്ന് കാണാതായെന്ന് കരുതപ്പെട്ടിരുന്ന സ്വർണക്കിരീടം സുരക്ഷിതമാണെന്ന് ദേവസ്വം ബോർഡ് .വിഷയത്തിൽ തിരുവാഭരണം കമ്മീഷണർ ബോർഡിന് ഔദ്യോഗിക വിശദീകരണം നൽകി.യഥാര്‍ഥ സ്വര്‍ണക്കിരീടത്തിന് പുറമെ ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ച കൃത്രിമ അലങ്കാര...
- Advertisment -

Most Popular

- Advertisement -