Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsതുലാവർഷം തുടങ്ങി...

തുലാവർഷം തുടങ്ങി : വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ മുന്നറിയിപ്പ്

തിരുവനന്തപുരം : ഇന്ന് തമിഴ്‌നാട്, പുതുച്ചേരി & കാരയ്ക്കൽ, തീരദേശ ആന്ധ്രാപ്രദേശ്, റായലസീമ, തെക്കൻ ഉൾനാടൻ കർണാടക, കേരളം & മാഹി എന്നിവിടങ്ങളിൽ തുലാവർഷം (വടക്കുകിഴക്കൻ മൺസൂൺ) ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

16 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 17 ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് 18ന് കോഴിക്കോട്, വയനാട്, കണ്ണൂർ, 19 ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടത്തിണ്ണയിൽ കഴിഞ്ഞിരുന്ന വയോധികന് സ്നേഹത്തണലൊരുക്കി പന്തളം ജനമൈത്രി പോലീസ്

പന്തളം : പഴുത്തുപുഴുവരിച്ച മുറിവും പേറി പെട്ടിഓട്ടോ സ്റ്റാൻഡിലെ തണുത്ത കടത്തിണ്ണയിൽ 20 നാൾ കിടന്ന വയോധികന് സ്നേഹത്തണലൊരുക്കി പന്തളം ജനമൈത്രി പോലീസും കിടങ്ങന്നൂർ കരുണാലയവും. ബന്ധുക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് ആരുമില്ലാതെ കടത്തിണ്ണയിൽ...

നടൻ സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി

കൊച്ചി: നടൻ സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. പറവൂരിലെ ടൗൺ ഹാളിൽ എത്തിയാണ് അദ്ദേഹം അന്ത്യോപചാരമർപ്പിച്ചത്. സലിം കുമാറിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച ശേഷം സിനിമാ പ്രവ‌ർത്തകരുമായും മുഖ്യമന്ത്രി സംസാരിച്ചു. സഹോദര തുല്യനായ...
- Advertisment -

Most Popular

- Advertisement -