Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടൻ സലിം...

നടൻ സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി

കൊച്ചി: നടൻ സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. പറവൂരിലെ ടൗൺ ഹാളിൽ എത്തിയാണ് അദ്ദേഹം അന്ത്യോപചാരമർപ്പിച്ചത്. സലിം കുമാറിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച ശേഷം സിനിമാ പ്രവ‌ർത്തകരുമായും മുഖ്യമന്ത്രി സംസാരിച്ചു.

സഹോദര തുല്യനായ ഒരാളെയാണ് നഷ്ടപ്പെട്ടതെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. പറവൂരിൽ എത്തിയ കാലം മുതൽ സലിം കുമാറുമായും അദ്ദേഹത്തിന്റെ കുടുംബവുമായും തനിയ്‌ക്ക് ആത്മബന്ധമുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നോമിനേഷൻ കൊടുക്കുന്നത് മുതൽ താൻ വിജയിച്ചെന്ന് പ്രഖ്യാപിക്കുന്നവരെയുള്ള മുഴുവൻ സമയവും സലിം കുമാർ ഒപ്പമുണ്ടാകാറുണ്ടായിരുന്നെന്നും  മുഖ്യമന്ത്രി പറഞ്ഞു.

മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും തന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തിട്ടുള്ളത് സലിം കുമാറാണ്. തന്റെ ഉറച്ച രാഷ്‌ട്രീയ ബോധ്യത്തിന് ഒട്ടും വെള്ളം ചേർക്കാത്തയാളാണ് സലിം കുമാറെന്നും അവസാന ശ്വാസം വരെ അദ്ദേഹം ഉറച്ച കോൺ​ഗ്രസുകാരനായിരുന്നുവെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു. ഏത് സംഘർഷഭരിതമായ സാഹചര്യത്തിലും മലയാളികളെ ഏത് മലയാളിയെയും അവന്റെ സാധാരണ നിലയിലേയ്‌ക്ക് തിരികെ കൊണ്ടുവരാനുള്ള ന‌ർമ്മബോധത്തിന് ഉടമായായിരുന്നു സലിം കുമാറെന്ന് അദ്ദേഹം പറഞ്ഞു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലാ കോടതിപ്പാലം നിര്‍മ്മാണം : നഗരത്തില്‍ ജാഥകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നിയന്ത്രണം

ആലപ്പുഴ : ജില്ലാ കോടതിപ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി  നഗരത്തില്‍ ജാഥകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു. ഇത്തരം പരിപാടികള്‍ സക്കറിയാ...

കിഷോറിന് കർഷകജ്യോതി പുരസ്കാരം: ഒരുലക്ഷം രൂപയും ഫലകവും

കോട്ടയം: സ്കൂൾ വിദ്യാർഥിയായിരിക്കേ അച്ഛനൊപ്പം കൃഷിയിടത്തിലേക്ക് ഇറങ്ങിയ കിഷോറിന് സംസ്ഥാനസർക്കാരിൻ്റെ അംഗീകാരം. സംസ്ഥാന കൃഷിവകുപ്പിൻ്റെ കർഷക ജ്യോതി അവാർഡാണ് പാലാ കടപ്ലാമറ്റം വയലാ വാലുതൊട്ടിയിൽ വി. കിഷോറിന് (38) ലഭിച്ചത്. ഒരുലക്ഷം രൂപയും...
- Advertisment -

Most Popular

- Advertisement -