Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNews16 കാരിയെ...

16 കാരിയെ കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ

തിരുവല്ല: ഫോണിലൂടെ പരിചയപ്പെട്ടശേഷം ഒരു വർഷമായി പ്രണയത്തിലായ 16 കാരിയെ കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത യുവാവിനെ പുളിക്കീഴ് പോലീസ് പിടികൂടി. എറണാകുളം ഐരാപുരം പഞ്ചായത്ത് ഓഫീസിനു സമീപം മണ്ണുമോളത്ത് വീട്ടിൽ എം എസ് സുജിത്ത് (25) ആണ് അറസ്റ്റിലായത്.

ഒരുവർഷമായി നിരന്തരം ഫോണിൽ വിളിച്ച് പ്രണയബന്ധം സ്ഥാപിച്ച യുവാവ്  ഈമാസം 11 ന് പുലർച്ചെ 5 ന് തിരുവല്ല റെയിൽവേ സ്റ്റേഷനിലെ ഓട്ടോ സ്റ്റാന്റിൽ നിന്നും ഓട്ടോറിക്ഷ പിടിച്ച് പൊടിയാടിയിലെത്തി അവിടെനിന്നും പെൺകുട്ടിയെ പ്രലോഭിപ്പിച്ച്  എറണാകുളത്തെ  കുന്നുകുരുടി ഐരാപുരത്തെ ബന്ധുവീട്ടിലെത്തിച്ച്  ബലാൽസംഗം ചെയ്യുകയായിരുന്നു.

കുട്ടിയെ കാണാതായതിന് പുളിക്കീഴ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് കുട്ടിയെ കണ്ടെത്തി സ്റ്റേഷനിലെ ശിശു സൗഹൃദഇടത്തിൽ  വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് യുവാവുമായുള്ള ബന്ധവും  പീഡിപ്പിച്ച വിവരവും പറഞ്ഞത്.

തുടർന്ന് യുവാവിനെ പ്രതിയാക്കി കേസിന്റെ അന്വേഷണം ആരംഭിച്ചു. ശിശു സംരക്ഷണസമിതിക്ക് വിശദമായ റിപ്പോർട്ട്‌ സമർപ്പിക്കുകയും  തിരുവല്ല ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയും നടത്തി.

പ്രതിയെ തിരിച്ചറിഞ്ഞശേഷം ചോദ്യം ചെയ്യുകയും  അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പുളിക്കീഴ് പോലീസ് ഇൻസ്‌പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തലസ്ഥാനത്ത് വിദ്യാർത്ഥി സംഘർഷം ; എസ്എഫ്‌ഐ നേതാക്കൾക്കെതിരെ കേസ്

തിരുവനന്തപുരം : കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ തിരുവനന്തപുരം പാളയത്ത് ഉണ്ടായ സംഘർഷങ്ങളിൽ എസ്എഫ്‌ഐ നേതാക്കൾക്കെതിരെ കണ്ടോൺമെന്റ് പോലീസ് കേസെടുത്തു.എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ അടക്കമുള്ള ഭാരവാഹികൾക്കെതിരെയാണ് കേസ് .എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട്...

കെ എസ് ആർടിസി കമേഴ്‌സ്യൽ കോംപ്ലക്സുകൾ നിർമിച്ച് പ്രവർത്തിപ്പിക്കുവാനുള്ള പദ്ധതി: താൽപര്യപത്രം ക്ഷണിച്ചു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള പൂവാർ, കൊല്ലം, എറണാകുളം പെരിന്തൽമണ്ണ, മൂന്നാർ എന്നീ സ്ഥലങ്ങളിൽ കമേഴ്‌സ്യൽ കോംപ്ലക്സുകൾ നിർമിച്ച് പ്രവർത്തിപ്പിക്കുവാനുള്ള പദ്ധതിയിലേക്ക് താത്പര്യപത്രം ക്ഷണിച്ചു. കേരളത്തിലെ വാണിജ്യപ്രാധാന്യമേറിയ  സ്ഥലങ്ങളിൽ സ്വപ്നപദ്ധതികൾ നടപ്പിലാക്കാനുള്ള അവസരമാണ് ഇതിലൂടെ...
- Advertisment -

Most Popular

- Advertisement -