Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsദലിത് ക്രൈസ്തവ...

ദലിത് ക്രൈസ്തവ ക്ഷേമകാര്യ സമിതി കരിദിനാചരണവും സായാഹ്ന ധർണ്ണയും നടത്തി

റാന്നി: ദലിത് ക്രൈസ്തവ ക്ഷേമകാര്യ സമിതിയുടെ നേതൃത്വത്തിൽ  കരിദിനാചരണവും സായാഹ്ന ധർണ്ണയും നടത്തി. ദലിത് ക്രൈസ്തവരുടെ പട്ടികജാതി അവകാശങ്ങൾ നിഷേധിക്കപ്പെട്ട 1950- പ്രസിഡൻഷ്യൽ ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ദലിത് ക്രൈസ്തവ ക്ഷേമകാര്യ സമിതിയുടെ നേതൃത്വത്തിൽ റാന്നി ഇട്ടിയപ്പാറ ടൗണിൽ കരിദിനാചരണവും സായാഹ്ന ധർണ്ണയും നടത്തിയത്.

ബിഷപ്പ് ഡോ.ഗീവർഗീസ് മാർ കൂറിലോസ് ഉത്ഘാടനം ചെയ്തു. ചെയർമാൻ രാജു തേക്കടയിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.കെ.സുരേഷ്, മുൻ എംഎൽഎ രാജു എബ്രഹാം, റിങ്കു ചെറിയാൻ, റൂബി കോശി, ജോജോകോവൂർ, മധു നെടുമ്പാല, ജോൺ ശമുവേൽ, ഷാജു തകടിയേൽ, ക്യാപ്‌റ്റൻ ടിനോ തോമസ്, മനോജ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് ആര്‍.ബി.ഐ : ബങ്കുകളുടെ വായ്പാ പലിശ നിരക്ക് കുറയും

മുംബൈ : റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കാല്‍ ശതമാനം വെട്ടിക്കുറച്ചു.ഇതോടെ റീപ്പോനിരക്ക് 6.50 ശതമാനത്തിൽനിന്ന് 6.25 ശതമാനമായി. ബാങ്കുകളുടെ ഗാര്‍ഹിക, വാഹന,വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ വായ്പകളുടെ പലിശയിൽ മാറ്റം വരും. ഇഎംഐ...

മഴ : ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

കോട്ടയം : സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ കേന്ദ്ര കാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു . കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.ഒറ്റപ്പെട്ട ശക്തമായ...
- Advertisment -

Most Popular

- Advertisement -