Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsഏപ്രിൽ മുതൽ...

ഏപ്രിൽ മുതൽ വൈദ്യുതി നിരക്കും,  ഇന്ധനസർച്ചാർജും കൂടും

തിരുവനന്തപുരം : അടുത്ത ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും. വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ടമായ 5,000 കോടി രൂപ നാലുവർഷംകൊണ്ട് സർച്ചാർജിലൂടെ ഈടാക്കുന്നതിനുള്ള പുതിയ താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വിജ്ഞാപനം ചെയ്തു.

2027-28 മുതൽ 2031-32 വരെയുള്ള അഞ്ചുവർഷത്തെ വൈദ്യുതി നിരക്ക് ഈ നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക. ഇതിൽ നാലുവർഷവും സർച്ചാർജ് ഉണ്ടാകും. വ്യാവസായിക ഉപഭോക്താക്കൾക്ക് ബില്ലിലെ നിശ്ചിത നിരക്കിന്റെ അടിസ്ഥാനത്തിലും മറ്റ് വിഭാഗങ്ങൾക്ക് നിശ്ചിത ശതമാനത്തിന്റെ അടിസ്ഥാനത്തിലുമാണ് സർച്ചാർജ് കണക്കാക്കുക.

വൈദ്യുതി ഉത്പാദനത്തിനുള്ള ചെലവിൽ ഇന്ധനവില വർധനമൂലമുണ്ടാകുന്ന അധികബാധ്യത ഈടാക്കാൻ നിലവിൽ മാസംതോറും ഇന്ധന സർച്ചാർജ് ചുമത്തുന്നുണ്ട്. ദീർഘകാല വൈദ്യുതിക്കരാറുകളിലെ അധികബാധ്യത മാത്രമാണ് ഇതുവരെ കണക്കാക്കിയിരുന്നതെങ്കിൽ, പുതിയ ചട്ടപ്രകാരം ഹ്രസ്വകാല, അടിയന്തര വൈദ്യുതി വാങ്ങലുകളിലെ അധിക ചെലവും ഉപഭോക്താക്കളിൽനിന്ന് ഈടാക്കാം. ഇതിന് കമ്മിഷന്റെ മുൻകൂർ അംഗീകാരം ആവശ്യമില്ല.

എന്നാൽ, ശരാശരി വൈദ്യുതി വിലയുടെ നാലുശതമാനത്തിൽ കൂടുതൽ ഇന്ധന സർച്ചാർജായി നേരിട്ട് ഈടാക്കുന്നതിന് നിയന്ത്രണമുണ്ടാകും. അധികബാധ്യത വേഗത്തിൽ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ഈ ചട്ടം കൊണ്ടുവന്നത്.

വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള പീക്ക് സമയത്തിലും മാറ്റമുണ്ടാകും. നിലവിൽ വൈകിട്ട് ആറു മുതൽ രാത്രി പത്തുവരെയായിരുന്ന പീക്ക് സമയം ഇനി രാത്രി 11.30 വരെ നീട്ടും. ഈ സമയത്ത് ഉയർന്ന നിരക്ക് ഈടാക്കാൻ കൂടുതൽ വിഭാഗങ്ങളിൽ സമയാധിഷ്ഠിത വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കാനും നയം നിർദേശിക്കുന്നു. രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെയും രാത്രി 11.30 മുതൽ രാവിലെ എട്ടുവരെയും കുറഞ്ഞ നിരക്ക് ഏർപ്പെടുത്തണമെന്നുമാണ് നിർദേശം.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 24-01-2026 Xmas New year Bumper BR-107

ക്രിസ്മസ് - ന്യൂ ഇയർ ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 20 കോടി രൂപ കോട്ടയത്ത് വിറ്റ XC 138455 ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്.കാഞ്ഞിരപ്പള്ളി സ്വദേശി സുദീപ് എ...

കോതമംഗലത്തെ യുവതിയുടെ ആത്‍മഹത്യ : ആൺസുഹൃത്ത് കസ്റ്റഡിയിൽ

എറണാകുളം : കോതമംഗലം സ്വദേശിനി സോന എൽദോസിന്റെ(23) ആത്മഹത്യയിൽ ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തു .ആലുവ സ്വദേശിയായ റമീസിനെയാണ് കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത് .ഇയാള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ്. ശനിയാഴ്ച ഉച്ചയ്ക്കാണ് ടിടിസി വിദ്യാർത്ഥിയായ സോനയെ...
- Advertisment -

Most Popular

- Advertisement -