Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപാമ്പുകടിയേറ്റാല്‍ കനിവ്...

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി  ആശുപത്രിയിൽ കൃത്യമായി എത്തിക്കും:  മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രിയിൽ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും.

പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതാണ്. അതിനാല്‍ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളില്‍ പോയി സമയം കളയരുത്. നിലവില്‍ 146 ആശുപത്രികളില്‍ ആന്റിവെനം ലഭ്യമാണ്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്നേക്ക് വെനം ലഭിക്കും.

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ ജില്ലകളുടെ യോഗം കൂടി സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. പാമ്പുകടിയേറ്റ് വരുന്നവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ആന്റി സ്‌നേക്ക് വെനം ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് കനിവ് 108 ടീമിന് നല്‍കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി പ്രോട്ടോകോള്‍ പ്രകാരമാണ് ആന്റി സ്‌നേക്ക് വെനം നല്‍കുന്നത്. എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അറസ്റ്റിനുള്ള കാരണം വ്യക്തിക്ക് എഴുതി നല്‍കണം : സുപ്രിംകോടതി

ന്യൂഡല്‍ഹി : അറസ്റ്റിനുള്ള കാരണം വ്യക്തിക്ക് എഴുതി നല്‍കണമെന്ന വ്യവസ്ഥ ഇനി എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ബാധകമാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ആരെയാണോ അറസ്റ്റ് ചെയ്യുന്നത്, അവര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍തന്നെ അറസ്റ്റിന്റെ കാരണം എഴുതി നല്‍കണം...

ന്യൂയോര്‍ക്കിൽ വെടിവെപ്പ് ; പോലീസുകാരനടക്കം 4 പേർ കൊല്ലപ്പെട്ടു

ന്യൂയോർക് : ന്യൂയോര്‍ക്കിലെ മിഡ്ടൗണ്‍ മാന്‍ഹാട്ടനിലുണ്ടായ വെടിവെപ്പിൽ പോലീസുകാരനടക്കം 4 പേർ കൊല്ലപ്പെട്ടു.തോക്കുമായെത്തിയ യുവാവ് ആളുക‍ൾക്കിടയിലേക്ക് വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിന് ശേഷം അക്രമി സ്വയം നിറയൊഴിച്ചു മരിച്ചു .ലാസ് വെഗാസില്‍നിന്നുള്ള ഷെയ്ന്‍ തമുര എന്ന...
- Advertisment -

Most Popular

- Advertisement -