Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsവഴിവിട്ട് ചെറുകിട...

വഴിവിട്ട് ചെറുകിട ഭക്ഷ്യനിർമ്മാണ യൂണിറ്റുകൾ; പഴകിയ എണ്ണയിൽ വറുത്തതും പൊരിച്ചതും സജീവം

പത്തനംതിട്ട:  ജില്ലയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ചെറുകിട ഭക്ഷ്യനിർമ്മാണ യൂണിറ്റുകളുടെയും വഴിയോര കച്ചവട കേന്ദ്രങ്ങളുടെയും എണ്ണം വർദ്ധിക്കുന്നതായി പരാതി. തട്ടുകടകൾ, ചെറിയ ഹോട്ടലുകൾ, വഴിയോര ലഘുഭക്ഷണ ശാലകൾ എന്നിവടങ്ങളിൽ ഒരേ എണ്ണ തന്നെ പലതവണ ചൂടാക്കി പലഹാരങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളും തയ്യാറാക്കുന്നത് പരക്കെ വ്യാപകമായിരിക്കുകയാണ്.

സംസ്ഥാന സർക്കാരിൻ്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെയും നേതൃത്വത്തിൽ നടപ്പിലാക്കിയ ‘ഓപ്പറേഷൻ തെളിമ-2’ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്

പരിശോധനയിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ മായം കലർന്നതും, ഗുണനിലവാരം കുറഞ്ഞതുമായ എണ്ണകൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഒരേ എണ്ണ തന്നെ വീണ്ടും വീണ്ടും തിളപ്പിക്കുമ്പോൾ അതിൽ അർബുദത്തിന്  വരെ കാരണമായേക്കാവുന്ന ടോട്ടൽ പോളാർ കോമ്പൗണ്ടുകളുടെ അളവ് വൻതോതിൽ കൂടുന്നു.

തുടർച്ചയായ ഇത്തരം എണ്ണകളുടെ ഉപയോഗം കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ഹൃദയാഘാതം, ദഹനസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് വഴിവെക്കുകയും ചെയ്യുന്നു. പാക്കറ്റുകളിൽ ലഭിക്കുന്ന പല വറുത്ത പലഹാരങ്ങളിലും നിർമ്മാണ തീയതി, കാലാവധി, ഉപയോഗിച്ച ചേരുവകൾ, എഫ്.എസ്.എസ്.എ.ഐ  ലൈസൻസ് നമ്പർ എന്നിവ രേഖപ്പെടുത്താതെയാണ് വിപണിയിൽ എത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

കുറഞ്ഞ ചിലവിൽ നിർമ്മിച്ച് വൻലാഭം കൊയ്യുന്നതിനായി നിലവാരമില്ലാത്ത പാചകഎണ്ണകളും കൃത്രിമ നിറങ്ങളുമാണ് പല ചെറുകിട യൂണിറ്റുകളും ഉപയോഗിക്കുന്നത്.നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. ഓപ്പറേഷൻ തെളിമ-2 ൻ്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന യൂണിറ്റുകൾക്കെതിരെയും ശുചിത്വമാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെയും പിഴ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന്  ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്‌കോൾ-കേരള പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സ്കോൾ-കേരള മുഖേനെയുള്ള ഹയർ സെക്കണ്ടറി കോഴ്‌സുകളിൽ, 2024-26 ബാച്ചിലേക്ക് ഓപ്പൺ റഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട് III) വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയിൽ...

മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം : ആഭ്യന്തരമന്ത്രിയും ഫിഷറീസ് മന്ത്രിയും വിഴിഞ്ഞത്ത്

തിരുവനന്തപുരം : വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തി.മത്സ്യത്തൊഴിലാളിയെ കാണാതായി പതിനൊന്നാം ദിവസമാണ് മന്ത്രിമാരെത്തിയത് . കുടുംബത്തിന്റെ വേദനയിലും പ്രയാസങ്ങളിലും പങ്കാളികളാകാനാണ്...
- Advertisment -

Most Popular

- Advertisement -