Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsആയത്തുള്ള അലി...

ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗികമായി തുടങ്ങി

ടെഹ്‌റാൻ : മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗികമായി തുടങ്ങി. വിലാപയാത്രയടക്കം ഒരാഴ്ച സംസ്കാരച്ചടങ്ങുകൾ നീളും .ടെഹ്റാനിലെ ഇമാം ഖുമൈനി ഗ്രാൻഡ് മുസല്ല പ്രാർഥനാ മന്ദിരത്തിലാണ് പൊതുദർശനമൊരുക്കിയത്.പൊതുദർശനത്തിലും സംസ്കാര ചടങ്ങുകളിലും വിദേശ പ്രതിനിധികളെത്തി ആദരാഞ്ജലികൾ അർപ്പിക്കുന്നത് തുടരുകയാണ്. കബറടക്കച്ചടങ്ങുകളിൽ പങ്കെടുക്കാൻ ജനം നിരത്തുകളിൽ ത‌ടിച്ചുകൂടി.

മൂന്ന് ദിവസത്തേക്ക് ഖമനയിയുടെ മൃതദേഹം ഗ്രാൻഡ് മൊസല്ലയിൽ പൊതുദർശനത്തിന് വെക്കും.ടെഹ്റാനിലെ ചടങ്ങുകൾക്ക് ശേഷം ബുധനാഴ്ച്ച ഖമനയിയുടെ ശരീരം ഇറാഖിലെ നജഫ്,ഖർബല എന്നീ പുണ്യനഗരങ്ങളിലേക്ക് കൊണ്ടുപോകും.വ്യാഴാഴ്ചയാണ്‌ കബറടക്കം.

സുരക്ഷാകാരണങ്ങളാൽ ആയത്തുല്ല അലി ഖമനയിയുടെ മകനും ഇപ്പോഴത്തെ പരമോന്നത നേതാവുമായ ആയത്തുല്ല മുജ്തബ ഖമനയി ചടങ്ങുകളിൽ പങ്കെടുക്കില്ല.ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്നൈൻ,വിദേശകാര്യമന്ത്രി പബിത്ര മാർഗരിത എന്നിവർ പങ്കെടുത്തു .ഫെബ്രുവരി 28ന് നടന്ന അമേരിക്ക-ഇസ്രായേൽ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാലിന്യ മുക്ത നാടിനായി ജനങ്ങൾ ഒന്നിക്കണം : ഡെപ്യൂട്ടി സ്പീക്കർ

അടൂർ: മാലിന്യ മുക്ത നാടിനായും ആരോഗ്യമുള്ള സമൂഹത്തിനായും ജനങ്ങൾ ഒന്നിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ഏഴംകുളം ഗ്രാമപഞ്ചായത്ത് ഹരിത പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. ആശ...

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി: മെയ് 20ന് തിരിച്ചെത്തും 

തിരുവനന്തപുരം : സിംഗപ്പൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി. ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹം കുടുംബവുമൊത്ത് ദുബായിലെത്തിയത്. നേരത്തെ 19ന് ദുബായിൽ എത്തുമെന്നായിരുന്നു അറിയിച്ചത്. ദുബായിൽ നിന്ന് ഓൺലൈൻ വഴി ഇന്ന്...
- Advertisment -

Most Popular

- Advertisement -