Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiമൂവാറ്റുപുഴയിൽ അതിഥി...

മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളികൊല്ലപ്പെട്ടത് ആൾക്കൂട്ട മർദനത്തെ തുടർന്ന്

കൊച്ചി : മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളിയായ അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.തലയ്ക്കും നെഞ്ചിനുമേറ്റ മർദനമാണ് മരണകാരണമെന്നാണ്‌ പോസ്റ്റ്മോർട്ടം റിപ്പോർട്ട്.സംഭവത്തിൽ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് .

വ്യാഴാഴ്ച രാത്രി മൂവാറ്റുപുഴ വാളകത്താണ് സംഭവം നടന്നത് .പെൺസുഹൃത്തിന്റെ വീട്ടിലെത്തിയത് ചോദ്യം ചെയ്ത് ആൾക്കൂട്ടം മർദിക്കുകയായിരുന്നു.മർദ്ദനത്തെ തുടർന്ന് അവശനിലയിലായ അശോക് ദാസിനെ പുലര്‍ച്ചെ പൊലീസ് എത്തി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാൻ പരിശോധന:പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി

കൊല്ലം: മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാൻ കെഎസ്ആർടിസി വിജിലൻസ് പരിശോധന നടത്തുന്നതിനിടെ പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാരുടെ കൂട്ട അവധി.പത്തനംതിട്ടയിൽ നിന്നെത്തിയ വിജിലൻസ് സംഘത്തിൻ്റെ മിന്നൽ പരിശോധനയിൽ മദ്യപിച്ചെത്തിയ മൂന്ന് കെഎസ്ആർടിസി ജീവനക്കാരെ പിടികൂടിയപ്പോഴാണ്...

കൈക്കൂലി കേസിൽ എറണാകുളം ആർടിഒ അറസ്റ്റിൽ

കൊച്ചി : കൈക്കൂലിക്കേസിൽ എറണാകുളം ആർ.ടി.ഒ ജെർസൻ അറസ്റ്റിലായി. ഇയാൾക്കൊപ്പം ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയും വിജിലൻസ് സംഘം അറസ്റ്റു ചെയ്‌തു .ജെർസണിന്റെ ഇടപ്പള്ളിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 49 കുപ്പി വിദേശമദ്യവും...
- Advertisment -

Most Popular

- Advertisement -