Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനഗരസഭയിലെ ക്രിമിറ്റോറിയം...

നഗരസഭയിലെ ക്രിമിറ്റോറിയം അവതാളത്തിൽ: ബിജെപി കൗൺസിലർമാർ  ചെയർപേഴ്സനെ തടഞ്ഞു

തിരുവല്ല: തിരുവല്ല നഗരസഭയിലെ ക്രിമിറ്റോറിയം പ്രവർത്തനം അവതാളത്തിൽ ആയതിനെതീരെ ബിജെപി കൗൺസിലർമാർ ചെയർപേഴ്സനെ തടഞ്ഞു വെച്ചു. ഇന്ന് രാവിലെ ഒരു മരണവുമായി ബന്ധപ്പെട്ട് മൃതദേഹം അടക്കം ചെയ്യേണ്ട ആവശ്യവുമായി കൗൺസിലർമാർ  നഗരസഭയിൽ അന്വേഷിച്ചപ്പോൾ ക്രിമിറ്റോറിയം തകരാറിൽ ആണെന്ന് അറിഞ്ഞത്. തുടർന്ന് ബിജെപി കൗൺസിലർമാർ ഉദ്യോഗസ്ഥരുടെ മീറ്റിംഗ് നടന്ന സ്ഥലത്തേക്ക് എത്തി ചെയർപേഴ്സിനെ ഉപരോധിക്കുകയും, ചേമ്പറിൽ  തടഞ്ഞു വെക്കുകയും ചെയ്തു.

മാസങ്ങളായി ക്രിമിറ്റോറിയം തകരാറിലായി കിടക്കുകയും നാല് മാസങ്ങൾക്ക് മുമ്പ്  25 ലക്ഷം രൂപ മുടക്കി തകരാർ പരിഹരിച്ചിട്ടുള്ളതുമാണ്. കൃത്യമായ മേൽനോട്ടത്തിൽ പണികൾ പൂർത്തീകരിക്കാത്തതാണ് അടിക്കടി ക്രിമിറ്റോറിയം തകരാറിലാകാൻ കാരണമായത്. തുടർന്ന് സെക്രട്ടറി, സൂപ്രണ്ട്, ഹെൽത്ത് സൂപ്പർവൈസർ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച ചെയ്തതിനെ തുടർന്ന് ക്രിമിറ്റോറിയത്തിന്റെ പണി ആരംഭിക്കുകയും രാത്രിയോടുകൂടി പണി പൂർത്തികരിക്കാമെന്നുള്ള  ഉറപ്പിന്മേൽ  സമര പരിപാടി അവസാനിപ്പിച്ചു.

ബിജെപി പാർലമെന്ററി പാർട്ടി ലീഡർ   ശ്രീനിവാസ് പുറയാറ്റ്, വിജയൻ തലവന, മിനി പ്രസാദ്, ഗംഗ രാധാകൃഷ്ണൻ, പൂജാ ജയൻ, വിമൽ. ജി എന്നിവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെൽകൃഷി മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് വിവിധ പാടശേഖരസമിതികളുടെ യോഗം ചേർന്നു

ആലപ്പുഴ : കുട്ടനാട്ടിലെ നെൽകൃഷി മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് വിവിധ പാടശേഖരസമിതികളുടെയും നെല്ലുൽപാദക സമിതികളുടെയും ഭാരവാഹികളെ പങ്കെടുപ്പിച്ചു യോഗം ചേർത്തു. കൃഷിവകുപ്പ് ഡയറക്ടർ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ,ആലപ്പുഴ കോട്ടയം ജില്ലകളിലെ പ്രിൻസിപ്പൽ...

“പ്രതിഷേധ തീപ്പന്തം “ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : ആനുകൂല്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന ആശാവർക്കർമാരുടെ സെക്രട്ടേറിയറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചു കൊണ്ടും കെ.പി.സി.സി.സംസ്ഥാന വ്യാപകമായി നടത്തുന്ന "പ്രതിഷേധ തീപ്പന്തം " ഇലന്തൂരിൽ ഗാന്ധി...
- Advertisment -

Most Popular

- Advertisement -