Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂർ -...

ചെങ്ങന്നൂർ – പമ്പ റെയിൽപ്പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അനുമതി

ചെങ്ങന്നൂർ : നിർദിഷ്ട ചെങ്ങന്നൂർ – പമ്പ റെയിൽപ്പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അനുമതി ലഭിച്ചതായി കേന്ദ്ര റെയിൽവേ സഹമന്ത്രി രവണീത് സിങ് അറിയിച്ചു. 75 കിലോമീറ്റർ നീളമുളള ഈ പാതയ്ക്കാവശ്യമായ പദ്ധതിരേഖ തയ്യാറാക്കി വരുന്നതിന്റെ സർവേ നടന്നു വരികയാണ്. കഴിഞ്ഞ പാർലമെന്റ് സമ്മേളന കാലത്ത് റെയിവേ വികസനവുമായി ബന്ധപ്പെട്ട് അഡ്വ ഹാരിസ് ബീരാൻ എം പി വിഷയം രാജ്യസഭയിൽ ഉന്നയിച്ചിരുന്നു.  ഇതിന്റെ മറുപടിയിലാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.

അങ്കമാലി- ശബരി റെയിൽപ്പാത പദ്ധതിക്ക് ചെലവുപങ്കിടുന്ന കാര്യത്തിൽ സംസ്ഥാനം നിലപാട് അറിയിച്ചിട്ടില്ലന്ന് കേന്ദ്രം അറിയിച്ചു. പദ്ധതിച്ചെലവ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യമായി വഹിക്കുന്നതിൽ അഭിപ്രായം തേടി അയച്ച കത്തിനോട് കേരളം പ്രതികരിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി  സൂചിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല യുവതീ പ്രവേശനം: എതിർപ്പുമായി ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ  എതിർപ്പുമായി തിരുവിതാകൂർ ദേവസ്വം ബോർഡ്. ഇക്കാര്യത്തിലുള്ള ബോർഡിന്റെ നിലപാട് സുപ്രീംകോടതിയെ അറിയിക്കാനും കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. ബോർഡിന് ഇക്കാര്യത്തില്‍ യാതൊരാശയക്കുഴപ്പവുമില്ലെന്നും യോഗത്തിനു ശേഷം...

മദ്യലഹരിയിൽ റോഡരികിലെ വീട്ടിലേക്ക് കാറാേടിച്ചുകയറ്റി

കോട്ടയം : മദ്യലഹരിയിൽ യുവാവ് റോഡരികിലെ വീട്ടിലേക്ക് കാറാേടിച്ചു കയറ്റി. വെള്ളിയാഴ്ച രാത്രി കോട്ടയം കറുകച്ചാൽ പനയമ്പാലയിലാണ് സംഭവം. മല്ലപ്പള്ളി സ്വദേശി പ്രിനോ ഫിലിപ്പാണ് കാറോടിച്ചത്. അമിതവേഗത്തിലെത്തിയ കാർ ഗേറ്റ് ഇടിച്ചു തകർത്ത്...
- Advertisment -

Most Popular

- Advertisement -