Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് :  വിമാന സർവീസുകൾ നിർത്തിവയ്ക്കും

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘പൈങ്കുനി ആറാട്ട്’ ഘോഷയാത്ര കടന്നുപോകുന്നതിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവയ്ക്കും.

വിമാനത്താവളത്തിന്‍റെ റൺവേയിലൂടെയാണ് ആറാട്ട് ഘോഷയാത്ര കടന്ന് പോകുന്നതിനാൽ വ്യാഴാഴ്ച വൈകുന്നേരം 4.45 മുതൽ രാത്രി ഒമ്പത് വരെയുള്ള സമയങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

ഈ സമയം ശ്രീപത്മനാഭനും ഭക്തർക്കും യാത്രയ്ക്കായി വിമാനത്താവളത്തിന്‍റെ കവാടം തുറന്നുകൊടക്കും. പടിഞ്ഞാറെ നടയിൽ നിന്ന് വൈകിട്ട് പുറപ്പെടുന്ന എഴുന്നള്ളത്ത് സൂര്യാസ്‌തമയ സമയത്ത് ശംഖുമുഖത്തെത്തും. ചന്ദ്രോദയത്തിലാണ് കടലിൽ ആറാട്ട്.

പതിറ്റാണ്ടുകളായി വിമാനത്താവളത്തിന്‍റെ റൺവേ മുറിച്ചു കടന്നുപോകാനുള്ള ആചാരപരമായ ഘോഷയാത്രയെ തടസപ്പെടുത്താതിരിക്കാന്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മദ്യപൻ തിന്നർ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

കാസർഗോഡ് : ബേഡകത്ത് കടയിലിട്ട് തിന്നർ ഒഴിച്ച് തീകൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. പലചരക്ക് കടയുടമയായ രമിത (30) ആണ് മരിച്ചത്. തൊട്ടടുത്ത ഫർണിച്ചർ കടക്കാരനായ തമിഴ്നാട് സ്വദേശി രാമാമൃത (57) ആണ്...

സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26 വരെ

കോട്ടയം : വലിയ പെരുന്നാളിന് പൊതുജനങ്ങൾക്ക് അവശ്യ വസ്തുക്കളും സബ്‌സിഡി സാധനങ്ങളും ഉറപ്പാക്കി സപ്‌ളൈകോ. പെരുന്നാളിനോട് അനുബന്ധിച്ച് പത്തിനം സാധനങ്ങൾ അടങ്ങിയ ബക്രീദ് സ്പെഷ്യൽ കിറ്റ് സപ്ലൈകോ വില്പനശാലകളിൽ മെയ് 26 വരെയാണ്...
- Advertisment -

Most Popular

- Advertisement -