തിരുവല്ല : ലഹരി മുക്ത കേരളം സമ്പൂർണ്ണ ആരോഗ്യം എന്ന മുദ്രാവാക്യം ഉയർത്തി റോട്ടറി ക്ലബ് ഓഫ് കുമരകത്തിന്റെ നേതൃത്വത്തിൽ കേരളത്തിലെ മറ്റ് റോട്ടറി ക്ലബ്ബുകളുടെ സഹകരണത്തോടുകൂടി വാൽക്കാരോ കേരളത്തോൺ പത്തനംതിട്ട ജില്ലയിൽ സംഘടിപ്പിച്ചു . റോട്ടറി ക്ലബ് തിരുവല്ല , റോട്ടറി ക്ലബ്ബ് ഓഫ് തിരുവല്ല ഈസ്റ്റ് ,വൈസ്മാൻ ഇൻറർനാഷണൽ കവിയൂർ മുണ്ടിയപ്പള്ളി,വേൾഡ് മലയാളി ഫെഡറേഷൻ പത്തനംതിട്ട അക്കോർഡ് കമ്മറ്റി ,തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ജില്ലയിലെ മാരത്തോൺ സംഘടിപ്പിച്ചത്.
രാവിലെ നാലിന് തിരുവല്ല കെഎസ്ആർടിസി ടെർമിനലിന് മുന്നിൽ നിന്നും ആരംഭിച്ച മാരത്തോൺ തിരുവല്ല സർക്കിൾ ഇൻസ്പക്ടർ മനോജ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. അറന്മുള,കോഴഞ്ചരി, പുല്ലാട്, ഇരവിപേരൂർ, തിരുവല്ല നഗരസഭ സ്റ്റേഡിയം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം പുഷ്പഗിരി മെഡിൽ കോളജിൽ ജില്ലയിലെ പരിപാടി സമാപിച്ചു.
സമാപന സമ്മേളനം ആൻ്റോ ആൻ്റാണി എം.പി ഉദ്ഘാടനം ചെയ്തു. പുഷ്പഗിരി C.E.O ഫാ ബിജു വർഗീസ് പൈയ്യാംപള്ളിൽ മുഖ്യ പ്രഭാഷണം നടത്തി. ഡോ ബി.ജി ഗോകുലൻ, ബാബു ചെറിയാൻ, അഡ്വ. പ്രകാശ് ബാബു, ജോജി പി തോമസ്, ഷാജി മാത്യൂ , കെ.റ്റി ചാക്കോ, ഡോ. റെജിനോൽഡ് വർഗ്ഗീസ്, മാത്യൂസ് എം. ജേക്കബ്, ജേക്കബ് മാത്യൂ, ഷാജി അംമ്പ്രയിൽ, Adv. ലിജോ മത്തായി , ശ്യാംകുമാർ, വൈ എം സി.എ ദേശിയ സ്പോർസ് & ഗയിംസ് വൈസ് പ്രസിഡൻ്റും കോർഡിനേറ്ററുമായ കൃര്യൻ ചെറിയാൻ, എസ് ഐ മാരായ ഗോപകുമാർ ,റിയാസ് , മണികുട്ടൻ നായർ, പൂന്നുസ് ജോസഫ്,സജി കുടാരത്തിൽ, ജോർജി ഏബ്രഹാം, തുടങ്ങിയവർ സംസാരിച്ചു .
അനാംസിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽകരണ നാടകവും അരങ്ങേറി.മാരത്തോണിൽ പങ്കാളിയായ പത്തനംതിട്ട സ്വദേശി ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ള 14 പേരെയും ചടങ്ങിൽ ആചരിച്ചു.പുല്ലാട് എസ് എൻ വി ഹൈസ്കൂൾ ഇരവിപേരൂർ സെൻറ് ജോൺസ് ഹൈസ്കൂൾ തിരുവല്ല എസ് സി എസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കായിക താരങ്ങളും വിദ്യാർത്ഥികളും മാരത്തോണിൽ പങ്കാളികളായി.
പുല്ലാട് ജംഗ്ഷനിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിഷ് വാരിക്കണ്ണമലയുടെ നേതൃത്വത്തിൽ സിനിയർ ചെംമ്പർ ഇൻ്റർനാഷണൽ ക്ലബ്,ഇരവിപേരൂർ സെൻറ് ജോൺ ഹൈസ്കൂൾ , റോട്ടറി ക്ലബ്ബ് ഓഫ് കോഴഞ്ചേരി , തിരുവല്ല നഗര സഭ സ്റ്റേഡിയത്തിൽ ഒളിമ്പിക് അസോസിയേഷൻ,ഫുട്ബോൾ അസോസിയേഷൻ സ്പോർട്സ് കൗൺസിൽ തുടങ്ങി വിവിധ കായിക സംഘടനകൾ തുടങ്ങിയവർ മാരത്തോൺ താരങ്ങളെ സ്വീകരിച്ചു.നവംബർ 1 ന് കാസർകോട്ടു നിന്നുമരംഭിച്ച മാരത്തോൺ 14 ന് തിരുവനന്തപൂരം സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിക്കും .





