Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsNationalകർണാടകയിലെ സർക്കാരാശുപത്രിയിൽ...

കർണാടകയിലെ സർക്കാരാശുപത്രിയിൽ പ്രസവത്തിന് പിന്നാലെ അഞ്ച് യുവതികൾ മരിച്ചു

ബെം​ഗളൂരു : കർണാടകയിലെ ബെല്ലാരി സർക്കാർ ആശുപത്രിയിൽ മൂന്നു ദിവസത്തിനുള്ളിൽ അഞ്ച് അമ്മമാർ മരിച്ചു. ആശുപത്രിയിൽ മൂന്ന് ദിവസത്തിൽ 34 സ്ത്രീകൾ പ്രസവിച്ചതിൽ ഏഴ് പേർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി. ഇവരിൽ അഞ്ച് പേർ മരിച്ചു.മറ്റ് രണ്ട് പേർ അത്യാസന്ന നിലയിലാണ്.

മരിച്ച യുവതികളുടെ വ‍ൃക്കയിലുൾപ്പെടെ ​ഗുരുതര മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. റിങേഴ്സ് ലാക്റ്റേറ്റ് എന്ന ഐവി ഫ്ലൂയിഡ് നൽകിയ ശേഷമാണ് ഇവർക്കെല്ലാം ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് വിവരം. ബംഗാൾ ആസ്ഥാനമായുള്ള പശ്ചിംബംഗ ഫാർമസ്യൂട്ടിക്കൽസാണ് മരുന്ന് ഉൽപ്പാദിപ്പിച്ച് നൽകിയത്. ഗുണനിലവാരമില്ലാത്ത മരുന്ന് നൽകിയതാണ് മരണത്തിന് കാരണമെന്നാണ് നി​ഗമനം.  വിശദമായ അന്വേഷണത്തിന് സർക്കാർ നാലംഗ സംഘത്തെ നിയോഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഴിഞ്ഞത്ത് കടൽ വിഭവങ്ങൾ കഴിച്ചതിന് പിന്നാലെയുണ്ടായ മരണം ; ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് കടൽ വിഭവങ്ങൾ കഴിച്ചതിന് പിന്നാലെ രണ്ടു പേര്‍ മരിച്ചതിന് പിന്നിൽ ഭക്ഷ്യവിഷബാധയല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്.മറൈന്‍ ടോക്‌സിന്‍ ആകാം മരണകാരണമെന്നാണ് രാസപരിശോധനാ റിപ്പോര്‍ട്ടിലെ നിഗമനം.തുട‍‍ർന്ന് വിഴിഞ്ഞത്തെ ഹോട്ടൽ...

വീഡിയോ കോളിലൂടെ പോലീസെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയകേസിൽ രണ്ടാം പ്രതി പിടിയിൽ

കോഴഞ്ചേരി : വീഡിയോ കോൾ ചെയ്ത് അന്ധേരി പോലീസെന്നും, സിബിഐ എന്നും തെറ്റിദ്ധരിപ്പിച്ച് 37, 61,269 രൂപ  തട്ടിയകേസിൽ രണ്ടാം പ്രതി പിടിയിൽ. പാലക്കാട് ഒറ്റപ്പാലം വരോട് മുളക്കൽ വീട്ടിൽ മൊയ്‌ദു സാഹിബ്‌...
- Advertisment -

Most Popular

- Advertisement -