Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് തണ്ണിമത്തനുമായി...

പാലക്കാട് തണ്ണിമത്തനുമായി വന്ന വാനിൽ വൻ സ്ഫോടകവസ്തുശേഖരം

പാലക്കാട് : തണ്ണിമത്തനുമായി തമിഴ്‌നാട്ടിൽ നിന്നും വന്ന പിക്അപ്പ് വാനിൽ നിന്ന് വൻ സ്ഫോടക വസ്തുശേഖരം പിടിച്ചു.പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തുനിന്നാണ് ഇന്നലെ രാത്രി സ്ഫോടക വസ്തുക്കളുമായി എത്തിയ പിക്അപ്പ് വാൻ പിടികൂടിയത്. 90 പെട്ടികളിലായി 200 എണ്ണം വീതം 18,000 ജലാറ്റിൻ സ്റ്റിക്കുകളും 4,800 ഡിറ്റനേറ്ററുകളുമാണ് വാഹനത്തിൽനിന്ന് കണ്ടെടുത്തത്. തണ്ണിമത്തൻ ചാക്കുകൾക്കടിയിൽ പെട്ടികളിലാണ് ഇവ ഉണ്ടായിരുന്നത്

പിക്കപ് വാനിന്റെ ഡ്രൈവർ തമിഴ്‌നാട് സ്വദേശി സെന്തിൾകുമാറിനെ പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.സ്‌ഫോടകവസ്തു കൊണ്ടുപോകുന്നത് എവിടേയ്ക്കാണെന്ന് അറിയില്ലെന്നാണ് ഡ്രൈവറുടെ മൊഴി.കരിങ്കൽ ക്വാറികളിൽ ഇത്തരം സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കാറുണ്ട്. അതേസമയം ,സംഭവത്തിന് ഭീകരബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട് .സ്‌ഫോടകവസ്തുക്കൾ സുരക്ഷിതസ്ഥലത്തേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാർഷിക വികസന പദ്ധതികളുടെയും ഓണാഘോഷ പരിപാടിയുടെയും ഉദ്ഘാടനം

തിരുവല്ല : അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കാർഷിക വികസന  പദ്ധതികളുടെയും ഓണാഘോഷ പരിപാടികളുടെയും ഉദ്ഘാടനം കറ്റോട് വട്ടശ്ശേരിൽ നഗറിൽ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ നിർവ്വഹിച്ചു. പച്ചക്കറികളുടെ ഉൽപാദനവും...

യു എസ്സിന്റെ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ

ഹൈദരാബാദ് : അമേരിക്കയുടെ ബ്ലൂബേർഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച്‌ ഐഎസ്ആർഒയുടെ എൽവിഎം 3 എം 6. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്നു കുതിച്ചുയർന്ന എൽവിഎം 3-എം 6...
- Advertisment -

Most Popular

- Advertisement -