Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeHealthലോകത്തിലെ ഏറ്റവും...

ലോകത്തിലെ ഏറ്റവും ചെറിയ പേസ് മേക്കർ നിർമ്മിച്ച് ശാസ്ത്രജ്ഞർ

ലോകത്തിലെ ഏറ്റവും ചെറിയ പേസ് മേക്കർ നിർമ്മിച്ച് ശാസ്ത്രജ്ഞർ. അരിമണിയേക്കാള്‍ വലിപ്പം കുറഞ്ഞ പേസ്‌മേക്കറാണ് അമേരിക്കയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ നിർമ്മിച്ചിരിക്കുന്നത് . നവജാത ശിശുക്കള്‍ക്ക് വേണ്ടിയുള്ള താത്കാലിക പേസ്‌മേക്കറായാണ് ഇതിനെ വികസിപ്പിച്ചത്. ഇതിനേക്കുറിച്ചുള്ള വിവരങ്ങള്‍ നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു 

1.8 മില്ലിമീറ്റർ വീതിയും 3.5 മില്ലിമീറ്റർ നീളവും ഒരു മില്ലിമീറ്റർ കനവും മാത്രമുള്ള ഈ കുഞ്ഞൻ പേസ് മേക്കറിനെ ഒരു സിറിഞ്ചിൻ്റെ അറ്റത്ത് ഘടിപ്പിക്കാൻ കഴിയും.3 മില്ലീമീറ്ററിൽ താഴെ വീതിയുള്ള ചർമ്മത്തിലെ മുറിവിലൂടെ ഒരു കുത്തിവയ്പ്പ് ഉപയോഗിച്ച് ഇത് സ്ഥാപിക്കാൻ കഴിയും. സാധാരണ ഉപയോഗിക്കുന്ന വയറുകളുള്ള പേസ്‌മേക്കറുകള്‍ സ്ഥാപിക്കാന്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ വേണം.ഇത് ശരീരത്തില്‍ നിന്ന് മാറ്റണമെങ്കിലും വീണ്ടുമൊരു ശസ്ത്രക്രിയയ്ക്ക് കൂടി വിധേയരാകേണ്ടി വരും.എന്നാൽ ആവശ്യം കഴിഞ്ഞാൽ ശരീരത്തിൽ ലയിക്കുന്ന തരത്തിലാണ് പുതിയ പേസ്‌മേക്കർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർക്കാരിൻ്റെ വാർഷിക പരിപാടികൾ തുടരും

തിരുവനന്തപുരം : അതിർത്തിയിൽ വെടി നിർത്തൽ നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിൽ വാർഷിക പരിപാടികൾ മെയ് 13 മുതൽ നേരത്തെ നിശ്ചയിച്ച പ്രകാരം തുടർന്ന് നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.അതിർത്തിയിലെ സംഭവ വികാസങ്ങൾ മൂലം...

ശബരിമല തീർത്ഥാടനം : നിലയ്ക്കലിൽ വെള്ളം പമ്പ് ചെയ്ത് എത്തിക്കുന്ന പദ്ധതി യാഥാർത്ഥ്യമാകുന്നു: മന്ത്രി അഗസ്റ്റിൻ

പത്തനംതിട്ട: സീതത്തോട് നിന്ന് വെള്ളം പമ്പ് ചെയ്ത് നിലയ്ക്കൽ ബേസ് ക്യാമ്പിൽ എത്തിക്കുന്ന പദ്ധതി ഈ തീർത്ഥാടന കാലത്ത് തന്നെ യാഥാർത്ഥ്യമാക്കാനാണ് സർക്കാർ പരിശ്രമിക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തീർത്ഥാടനവുമായി...
- Advertisment -

Most Popular

- Advertisement -