Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsസമൂഹത്തിന് ആവശ്യം...

സമൂഹത്തിന് ആവശ്യം ആരോഗ്യമുള്ള യുവതലമുറ : പഴകുളം മധു എം എൽ എ

പത്തനംതിട്ട: ആരോഗ്യമുള്ള യുവതലമുറയെ സൃഷ്ടിക്കുകയാണ് സമൂഹത്തിൻറെ ലക്ഷ്യമെന്ന്  പഴകുളം മധു എംഎൽഎ. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ റാന്നി സെന്റ് തോമസ് കോളജിൽ സംഘടിപ്പിച്ച ലോക ജനസംഖ്യ  ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കാലത്തിന് ആവശ്യമായ തൊഴിൽ നൈപുണ്യം വിദ്യാർഥികൾ നേടണമെന്നും എംഎൽഎ പറഞ്ഞു.

ചടങ്ങിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്‌ അധ്യക്ഷയായി. ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. ജിനു ജി തോമസ് ദിനാചരണ സന്ദേശം നൽകി. “പ്രസവങ്ങൾ തമ്മിൽ മതിയായ ഇടവേള- അമ്മയുടെയും കുഞ്ഞിനെയും ആരോഗ്യത്തിനും ക്ഷേമത്തിനും” എന്നതാണ് കേരളത്തിൽ ഈ വർഷത്തെ പ്രമേയം. കുടുംബാസൂത്രണ മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിച്ച് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്ന പദ്ധതികളാണ്  ആരോഗ്യവകുപ്പ് നടപ്പാക്കുന്നത്. പരിപാടിയുടെ ഭാഗമായി ജൂലൈ 11 മുതൽ 18 വരെ ജില്ലാതല ബോധവൽക്കരണo നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല ക്ഷേത്ര നട ഇന്ന്  അടയ്ക്കും : ഓണം പൂജയ്ക്കായി 24-ന് തുറക്കും

ശബരിമല: ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10-ന് അടയ്ക്കും. സഹസ്രകലശാഭിഷേകത്തിനുള്ള കലശപൂജ ഇന്നലെ വൈകീട്ട് നടന്നു. പ്രത്യേകം തയ്യാർ ചെയ്ത മണ്ഡപത്തിൽ കളം വരച്ച് ബ്രഹ്മകലശം, ഖണ്ഡ...

പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭം: ഒക്ടോബർ ഒന്നിനും രണ്ടിനും ഗതാഗതനിയന്ത്രണം

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ  വിദ്യാരംഭത്തോട് അനുബന്ധിച്ച് ഒക്ടോബർ ഒന്നിനും രണ്ടിനും പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പുതുപ്പള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പാറയ്കൽ കടവ് വഴി ചോഴിയക്കാട് കൂടി ഓട്ടകാഞ്ഞിരം...
- Advertisment -

Most Popular

- Advertisement -