Saturday, May 23, 2026
No menu items!

subscribe-youtube-channel

HomeHealthആന്റിബയോട്ടിക്കുകൾ നീല...

ആന്റിബയോട്ടിക്കുകൾ നീല കവറിൽ നൽകണം : മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി ഇനി മുതൽ നീല നിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകൾ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക് നൽകുന്നതാണ്. പിന്നീട് അതേ മാതൃകയിൽ അതത് മെഡിക്കൽ സ്റ്റോറുകൾ കവറുകൾ തയ്യാറാക്കി അതിൽ ആന്റിബയോട്ടിക് നൽകേണ്ടതാണ്.

സർക്കാർ തലത്തിലെ ഫാർമസികൾക്കും ഇതേ പോലെ നീല കവറുകൾ നൽകുന്നതാണ്. അവരും നീല കവർ തയ്യാറാക്കി അതിൽ ആന്റിബയോട്ടിക് നൽകേണ്ടതാണ്. മരുന്നുകൾ കഴിക്കേണ്ട വിധത്തിന് പുറമേ നീല കവറിൽ അവബോധ സന്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

റേജ് ഓൺ ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് (Rage on Antimicrobial Resistance – ROAR) എന്ന പേരിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കി. ലോഗോ പ്രകാശനവും പോസ്റ്റർ പ്രകാശനവും മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ഡ്രഗ്സ് കൺട്രോളർ ഡോ. സുജിത് കുമാർ, ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ സാജു ജോൺ, അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ഷാജി എം വർഗീസ് എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ടയില്‍ 30 കിടക്കകളുള്ള ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി

തിരുവനന്തപുരം: പത്തനംതിട്ടയില്‍ 30 കിടക്കകളുള്ള ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി വരുന്നു. 10.50 കോടി രൂപ മുടക്കി 14,700 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് നന്നുവക്കാട് നോര്‍ത്ത് പേഴുംകാട്ടില്‍ കെട്ടിടം നിര്‍മ്മിക്കുന്നത്. 10 കോടി രൂപ...

വി എൻ വാസവൻ ഉപയോ​ഗിച്ച വെള്ള ഇന്നോവ ക്രിസ്റ്റ ഇനി മുഖ്യന്:  പുതിയ വാഹനങ്ങൾ വാങ്ങേണ്ടതില്ലെന്ന് തീരുമാനം

തിരുവനന്തപുരം: മുൻ സർക്കാരിൽ മന്ത്രി വിഎൻ വാസവൻ ഉപയോ​ഗിച്ച കാർ നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോ​ഗിക വാഹനമായി മാറും. പുതിയ വാഹനങ്ങൾ വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം. അതിനാൽ മുൻ സർക്കാരിലെ മന്ത്രിമാർ ഉപയോ​ഗിച്ച...
- Advertisment -

Most Popular

- Advertisement -