Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഗവൺമെന്റ് ഹൈസ്കൂൾ...

ഗവൺമെന്റ് ഹൈസ്കൂൾ അഴിയിടത്തുചിറ: പ്രവേശനോത്സവം നടന്നു

തിരുവല്ല : കൊച്ചു കൊച്ചു സന്തോഷങ്ങളെ തൊട്ടുണർത്തി അഴിയിടത്തുചിറ ഗവൺമെന്റ് ഹൈസ്കൂളിലെ പ്രവേശനോത്സവം നടന്നു . PTA പ്രസിഡന്റ് രതീഷ് വി ജി യുടെ അധ്യക്ഷതയിൽ ആരംഭിച്ച പ്രവേശനോത്സവം മുൻ ഹെഡ്മിസ്ട്രസ് ലീന ജോസ് ഉദ്ഘാടനം ചെയ്തു . മുൻ ഡി ഇ ഒ പ്രസീന പിആർ മുഖ്യപ്രഭാഷണം നടത്തി.

വേറിട്ട പ്രവർത്തനങ്ങളാൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കാൻ സാധിച്ചത് അഴിയിടത്തുചിറ പ്രദേശത്തിനുതന്നെ അഭിമാനമാണെന്ന് ഡി.ഇ ഒ പ്രസീന പിആർ അഭിപ്രായപ്പെട്ടു. SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ ലാവണ്യ സുരേന്ദ്രന് അനുമോദനം നൽകി. All Thane Malayalam Association President ശശികുമാർ നായർ പഠനോപകരണ വിതരണം ഉദ്ഘാടനം നടത്തി. വാർഡ് കൗൺസിലർ വിമൽ ജി, റിട്ടയേർഡ് ഡെപ്യൂട്ടി സെക്രട്ടറി മധു കുമാർ,പിടിഎ വൈസ് പ്രസിഡണ്ട് അശോകൻ, ഷീബ ജോളി , ദീപക് ജോൺസ് എന്നിവർ സംസാരിച്ചു. മധുര വിതരണവും സദ്യയും നടത്തിയതോടൊപ്പം സന്തോഷ നിമിഷങ്ങൾ സ്വന്തമാക്കുന്നതിനുള്ള മോട്ടിവേഷൻ ക്ലാസും അജേഷ് ജെ സി കുമാറിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും  നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാണാതായ കോന്നി സ്വദേശി ആകാശ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

കോന്നി : ഉത്തരാഖണ്ഡിലെ ഋഷികേശിൽ ഗംഗാനദിയിൽ വീണ് കഴിഞ്ഞ മാസം 29 ന് കാണാതായ കോന്നി സ്വദേശി ആകാശ് മോഹൻ്റെ മൃതദേഹം കണ്ടെത്തി. ഋഷികേശിലെ എയിംസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി...

ഓതറ പുതുക്കുളങ്ങര പടയണി: രാഷ്ട്രീയപ്രവർത്തകരും വോട്ടർമാരും  ഒത്തുകൂടുന്നു

തിരുവല്ല: ഓതറ പുതുക്കുളങ്ങര പടയണി കോലം തുള്ളൽ തുടങ്ങിയിട്ട് ഒൻപതാം ദിവസമാണ് നാളെ (25). തിരഞ്ഞെടുപ്പ് കാലത്തെ പുതുക്കുളങ്ങര പടയണിക്കും പ്രാധാന്യമുണ്ട്. ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തിലാണെങ്കിലും തൊട്ടപ്പുറം ...
- Advertisment -

Most Popular

- Advertisement -