Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiപശ്ചിമേഷ്യന്‍ സംഘര്‍ഷം...

പശ്ചിമേഷ്യന്‍ സംഘര്‍ഷം : 52,137 ഇന്ത്യക്കാര്‍ നാട്ടിലെത്തി

ന്യൂഡല്‍ഹി: സംഘര്‍ഷങ്ങളുടെ ഭാഗമായി പശ്ചിമേഷ്യയില്‍ നിന്നും 52,000-ത്തിലധികം ഇന്ത്യക്കാര്‍ രാജ്യത്തേക്ക് മടങ്ങിയെത്തിയതായി വിദേശകാര്യ മന്ത്രാലയം. ഗള്‍ഫ് മേഖലയില്‍ വ്യോമാതിര്‍ത്തി ഭാഗികമായി തുറന്നതിന് പിന്നാലെ മാര്‍ച്ച് 1 മുതല്‍ 7 വരെയുള്ള കാലയളവിലാണ് ആളുകള്‍ മടങ്ങിയെത്തിയത്.

പ്രാദേശിക ഭരണകൂടങ്ങളും ഇന്ത്യന്‍ സര്‍ക്കാരുകളും നിര്‍ദേശങ്ങള്‍ പാലിക്കാന്‍ മേഖലയിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരോടും അഭ്യര്‍ത്ഥിച്ചു. ഗള്‍ഫ്, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തിയവരില്‍ 32,107 പേര്‍ ഇന്ത്യന്‍ വിമാനങ്ങളെയാണ് ആശ്രയിച്ചത്. ബാക്കിയുള്ളവര്‍ വിദേശ എയര്‍ലൈനുകളിലെ പ്രത്യേക വിമാന സര്‍വിസുകളിലുമാണ് ഇന്ത്യയിലെത്തിയത്.

പശ്ചിമേഷ്യയിലെ സാഹചര്യം നിരന്തരം വിലയിരുത്തിയ ശേഷമാണ് വിമാന സര്‍വിസുകള്‍ ആരംഭിച്ചത്. പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലുള്ള പൗരന്മാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുകയാണ് ഇന്ത്യയുടെ പ്രഥമ പരിഗണനയെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യക്കാരെ സഹായിക്കുന്നതിനായി മേഖലയിലെ ഇന്ത്യന്‍ മിഷനുകള്‍ ഹെല്‍പ്പ് ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആ​റു​വ​യ​സു​കാ​രി​ അദിതിയെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് ; പി​താ​വി​നും ര​ണ്ടാ​ന​മ്മ​യ്‌ക്കും ജീ​വ​പ​ര്യ​ന്തം

കൊ​ച്ചി : കോ​ഴി​ക്കോ​ട് ആ​റു​വ​യ​സു​കാ​രിയെ പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊലപ്പെടുത്തി​യ കേ​സി​ൽ പി​താ​വി​നും ര​ണ്ടാ​ന​മ്മ​യ്‌ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വ്. ക്രൂരമായ ശാരീരിക പീഡനത്തിനിരയായി അദിതി എസ്. നമ്പൂതിരി(6) മരിച്ച കേസിലാണ്‌ അച്ഛൻ തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത്...

പെട്രോളിയം വകുപ്പ് സഹമന്ത്രിയായി സുരേഷ് ​ഗോപി ചുമതലയേറ്റു

ന്യൂഡൽഹി : പെട്രോളിയം വകുപ്പ് സഹമന്ത്രിയായി സുരേഷ് ​ഗോപി ചുമതലയേറ്റു ശാസ്ത്രി ഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തിൽ കേന്ദ്രമന്ത്രി ഹർ‌ദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തിലായിരുന്നു ചുമതലയേറ്റത്.തൃശൂരിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും...
- Advertisment -

Most Popular

- Advertisement -