Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaനീർവിളാകം റോഡിന്...

നീർവിളാകം റോഡിന് പുതിയ ടെണ്ടർ വിജ്ഞാപനമായി

ആറന്മുള : നീർവിളാകം – പുത്തൻകാവ് – കിടങ്ങന്നൂർ പൊതുമരാമത്ത് റോഡിന്റെ നീർവിളാകം ഭാഗം ഉന്നത നിലവാരത്തിൽ പുനരുദ്ധാരണം നടത്തുന്നതിന് പുതിയ ടെൻഡർ വിജ്ഞാപനമായി

നീർവിളാകം കുന്നേൽ പടി മുതൽ കുറിച്ചിമുട്ടം കാണിക്കവഞ്ചി വരെയുള്ള 1425 മീറ്റർ ഭാഗത്താണ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ പുനർ നിർമ്മാണം നടക്കാൻ ഒരുങ്ങുന്നത്. റോഡിൻ്റെ ശോച്യാവസ്ഥയും ആക്ഷൻ കൗൺസിൽ രൂപീകരിച്ചുള്ള നാട്ടുകാരുടെ പ്രതിഷേധവും ദേശം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു

തുക അനുവദിച്ച് നാലു വർഷമായിട്ടും സാങ്കേതിക കാരണങ്ങളാൽ റോഡ് നിർമ്മാണം നീണ്ടു പോയതിനെ തുടർന്ന് അടുത്തിടെ എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ആണ് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭം തുടങ്ങിയത്.

കരാർ എടുത്തയാൾ എഗ്രിമെന്റ് വെച്ചശേഷം പണികൾ തുടങ്ങാതിരിക്കുകയും  പൊതുമരാമത്ത് ഉദ്യോഗസ്ഥർ നടപടികൾ കൈക്കൊള്ളാതെ മെല്ലെപ്പോക്ക് നിലപാട് എടുക്കുകയുമായിരുന്നു. ബന്ധപ്പെട്ട മന്ത്രിമാരടക്കമുള്ളവർക്ക് നാട്ടുകാർ ഒട്ടേറെ തവണ പരാതികൾ നൽകിയെങ്കിലും നിലവിലെ കരാറുകാരനെ നീക്കി പുതിയ ടെൻഡർ നടപടികൾ കൈക്കൊണ്ടിരുന്നില്ല. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ച് കഴിഞ്ഞ ബുധനാഴ്ച്ച പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടിവ് എൻജിനീയറുടെ ഓഫീസിൽ എത്തി പ്രതിഷേധം അറിയിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ഉദ്യോഗസ്ഥരുടെ അലംഭാവം ചൂണ്ടിക്കാട്ടി  ആക്ഷൻ കൗൺസിൽ ഭാരവാഹികൾ കത്ത് നൽകിയിരുന്നു

തുടർന്ന് മന്ത്രിയുടെ ഓഫിസ് ഇടപെട്ട്  പഴയ കരാർ റദ്ദാക്കി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതിക അനുമതി ലഭ്യമാക്കി കഴിഞ്ഞ ദിവസം പുതിയ ടെൻഡർ ക്ഷണിക്കുകയായിരുന്നു. ഓഗസ്റ്റ് 24 വരെ ആണ് ടെൻഡറുകൾ സ്വീകരിക്കുന്നത്.1,43,68,550 രൂപയുടേതാണ് പുതുക്കിയ എസ്റ്റിമേറ്റ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണം

തിരുവല്ല: നഗരസഭയുടെ നേതൃത്വത്തിലുള്ള മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ താലൂക്ക് ആശുപത്രിയിൽ നിയുക്ത എംഎൽഎ അഡ്വ. വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ എസ്. ലേഖ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.വി.വർഗീസ്, നഗരസഭാംഗങ്ങളായ...

മകരവിളക്ക് മഹോത്സവത്തിന് ചൊവ്വാഴ്ച ശബരിമല നടതുറക്കും

ശബരിമല : മകരവിളക്ക് മഹോത്സവത്തിനായി നാളെ വൈകിട്ട് 5ന് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നട തുറക്കും. തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നടതുറക്കും. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ...
- Advertisment -

Most Popular

- Advertisement -