ന്യൂഡൽഹി : കാർഗിലിലെ ദേശീയ പാതയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സൈനികർ കൊല്ലപ്പെട്ടു .ദേശീയപാതയിൽ നമിക ലാപാസിന് സമീപം സൈനികർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് 600 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും സഹ-ഡ്രൈവറുമാണ് അപകടത്തിൽ മരണപ്പെട്ടത്.





