Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsവെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം...

വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം എത്തും : വ്യാഴം മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ചയോടെ മധ്യപടിഞ്ഞാറന്‍- വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന വടക്കന്‍ ആന്ധ്രാപ്രദേശ് – തെക്കന്‍ ഒഡിഷ തീരപ്രദേശത്തുമായി ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിന്റെ സ്വാധീനഫലമായി ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ നേരിയതോടെ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

എന്നാൽ ഇന്നും  നാളെയും കടുത്ത ചൂട് അനുഭവപ്പെടാനുള്ള സാധ്യതതാണ് നിലനില്‍ക്കുന്നത്. ഉയര്‍ന്ന താപനില (സാധാരണയെക്കാള്‍ 3 to 4°C വരെ കൂടുതല്‍) ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പലപ്പുഴ ക്ഷേത്രസന്നിധി ഉത്സവലഹരിയിലേക്ക്- പള്ളിപ്പാനയ്ക്ക് കപ്പുകെട്ടോടെ നാളെ തുടക്കം

അമ്പലപ്പുഴ: പന്ത്രണ്ട് വർഷത്തിലൊരിക്കൽ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടത്തുന്ന അതിപ്രാചീന ചടങ്ങായ പള്ളിപ്പാനയ്ക്ക് നാളെ തുടക്കം. ചടങ്ങിന് മുന്നോടിയായി ഇന്ന്  വൈകിട്ട് ഉൽപ്പന്ന സമർപ്പണം നടന്നു.  ഞായറാഴ്ച  രാവിലെ പ്രത്യേക പൂജകൾക്കും പ്രാർത്ഥനകൾക്കും...

Kerala Lottery Results : 16-11-2025 Samrudhi SM-29

1st Prize Rs.1,00,00,000/- MF 294829 (NEYYATTINKARA) 2nd Prize Rs.25,00,000/- MH 247803 (THRISSUR) 3rd Prize Rs.5,00,000/- MJ 801463 (KOTTAYAM) 4th Prize Rs.5,000/- 0095 1395 2763 3550 3789 4395 4460...
- Advertisment -

Most Popular

- Advertisement -