Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiആദിവാസികൾക്ക് വിതരണംചെയ്ത...

ആദിവാസികൾക്ക് വിതരണംചെയ്ത ഭക്ഷ്യക്കിറ്റിൽ നിരോധിത വെളിച്ചെണ്ണ : ഉപയോഗിച്ചവരിൽ പലർക്കും ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി

ഇടുക്കി: ഇടുക്കി ജില്ലയിലെ ആദിവാസികൾക്ക് സര്‍ക്കാര്‍ വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ. ഈ വെളിച്ചെണ്ണ ഉപയോഗിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷവിഷബാധ ഏറ്റതായി പരാതി. കേര സുഗന്ധി എന്ന പേരിൽ പുറത്തിറങ്ങിയിരുന്ന വെളിച്ചെണ്ണ മായം കണ്ടെത്തിയതിനെ തുടർന്ന് 2018 ൽ നിരോധിച്ചിരുന്നു.ഇതിന്റെ ഒരു ലിറ്റർ വീതമുള്ള പാക്കറ്റാണ് വിതരണം ചെയ്തത്.

സംഭവത്തിന് പിന്നാലെ ആദിവാസി ഏകോപന സമിതിയും ഐടിഡിപിയും ചേർന്ന് വെളിച്ചെണ്ണ പരിശോധനയ്‌ക്ക് അയച്ചു.അതേസമയം,ആരോഗ്യ പ്രശ്‌നത്തിന് കാരണമായത് വെളിച്ചെണ്ണയാണോ എന്നതിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്നുമാണ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നൽകുന്ന വിശദീകരണം.കഴിഞ്ഞ മാസമാണ് മഴക്കാലത്തിന് മുന്നോടിയായി ആദിവാസികള്‍ക്ക് ഭക്ഷ്യസുരക്ഷാകിറ്റ് വിതരണംചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബൈക്ക് ഓടയിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : കിളിമാനൂരിൽ ബൈക്ക് ഓടയിൽ വീണ് സഹോദരങ്ങൾ കൊല്ലപ്പെട്ടു .കിളിമാനൂർ പുല്ലെയിൽ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20) എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ആറുമണിയോടെ കിളിമാനൂർ നഗരൂർ റോഡിൽ എസ്.എൻ...

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍

എറണാകുളം : എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി കമലാക്ഷിയെയാണ് നഗരത്തിലെ ബസ് സ്റ്റാന്‍ഡില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ രാവിലെ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍...
- Advertisment -

Most Popular

- Advertisement -