Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsകനത്തമഴ :...

കനത്തമഴ : മൂന്ന് ജില്ലകളിൽ  ഉരുള്‍പൊട്ടല്‍ : മൂന്ന് മരണം

തിരുവനന്തപുരം : സംസ്ഥാനത്ത്  കനത്തമഴയെ തുടർന്ന് മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടി. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉരുൾ പൊട്ടി മൂന്നുപേർ മരിച്ചു. കുടയത്തൂര്‍ അടൂര്‍ മലയിലുണ്ടായ ഉരുള്‍പൊട്ടലിൽ ഒരാൾ മരിച്ചു. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. ഒരുവീട് പൂര്‍ണമായും മണ്ണിനടിയിലായി.

വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു കുടുങ്ങി കിടന്നയാളുടെ മൃതദേഹം കണ്ടെത്തി. ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ആണ് മരിച്ചത്. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾ പൊട്ടലിൽ വീട് ഇടിഞ്ഞു വീണ സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മണക്കാട്ട് ജോസഫിൻ ജോണി (24) മരിച്ചു. മാതാവ് റജീന വീട്ടിൽ കുടുങ്ങിക്കിടക്കുന്നു.

മിക്കയിടങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. ഉപ്പുതറയില്‍ പൊലീസ് ജീപ്പിന് മുകളില്‍ മണ്ണിടിഞ്ഞുവീണു. പൊലീസുകാര്‍ വാഹനം നിര്‍ത്തി ഇറങ്ങിയതിനാല്‍ ആര്‍ക്കും പരുക്കില്ല. ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. ഒരാള്‍ കുടുങ്ങി കിടക്കുന്നു. വാഗമണ്‍ കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാള്‍ കുടുങ്ങിക്കിടക്കുകയാണ്. ഈരാറ്റുപേട്ട വാഗമണ്ണില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതതടസവും ഉണ്ടായി.

കെ.കെ.റോഡില്‍ വെള്ളം കയറി. കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലും ശക്തമായ മഴ. മൂന്നിലവിൽ ഉരുൾ പൊട്ടി.  മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിവിധയിടങ്ങളിലും നേരിയ ഉരുള്‍പൊട്ടലുകൾ ഉണ്ടായി. ആറു കേന്ദ്രങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.  

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ലഹരി അക്രമവിരുദ്ധ പ്രതിജ്ഞയെടുത്ത് വാർഷികാഘോഷം

തിരുവല്ല : സർവ്വോദയ സാംസ്കാരിക സമിതിയുടെ അഭിമുഖ്യത്തിൽ സമൂഹത്തിൽ  ലഹരിയുടെയും അക്രമപ്രവർത്തനങ്ങളുടെയും നിർമാർജനം ലക്ഷ്യമാക്കി അംഗങ്ങൾ പ്രതിജ്ഞയെടുത്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനുരാധ സുരേഷ് വാർഷികവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു. പ്രമേഹവും ഭക്ഷണക്രമവും എന്ന...

നാലു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം : യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

ചെന്നൈ : നാലു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി .തമിഴ്നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ചായക്കടയിലാണ് സംഭവം.കെട്ടിട നിർമാണത്തൊഴിലാളിയായ മാണിക്കം(31) എന്ന യുവാവിനാണ് വെട്ടേറ്റത്. പെൺകുട്ടിയുടെ സമീപവാസിയായ മാണിയ്ക്കത്തെ കുട്ടിയുടെ...
- Advertisment -

Most Popular

- Advertisement -