Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsലോഡ് ഷെഡിങ്...

ലോഡ് ഷെഡിങ് അധിക നാൾ വേണ്ടി വരില്ല : കൂടംകുളം നിലയത്തിൽ നിന്നു വൈദ്യുതി കിട്ടി തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡിങ് അധിക നാൾ വേണ്ടി വരില്ലെന്ന് കെഎസ്ഇബി.  കൂടംകുളം നിലയത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്നും കെഎസ്ഇബി അറിയിച്ചു.

കൂടംകുളം നിലയത്തിലെ അറ്റകുറ്റപ്പണി മൂലം കഴിഞ്ഞ ദിവസം ഇത് മുടങ്ങിയിരുന്നു. നേരത്തെയുള്ള കരാർ പ്രകാരം പവർ എക്സ്ചേഞ്ച് വഴി 150 മെഗാ വാട്ട് ലഭ്യമായിട്ടുണ്ട്. വേനൽ മഴ തുടങ്ങിയതും ശുഭ സൂചനയാണ്. ഇതോടെ വൈദ്യുതി ഉപഭോഗം കുറയാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി വിലയിരുത്തുന്നു.

മെയ് ആദ്യ വാരം ഉഷ്ണ തരംഗം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ആ സമയത്ത് കഴിഞ്ഞ ദിവസം പവർ എക്സ്ചേഞ്ച് വഴി അപേക്ഷിച്ച 250 മെഗാ വാട്ട് പൂർണമായി കിട്ടി തുടങ്ങുമെന്നും പ്രതിസന്ധി കുറയുമെന്നും അധികൃതർ വ്യക്തമാക്കി.

ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഡാം മാനേജ്‍മെന്‍റിലുണ്ടായ വീഴ്ചയും കാരണമായെന്നാണ് വിവരം. കഴിഞ്ഞ മൂന്നു വർഷവും ഉയർന്ന തോതിൽ വെള്ളമെത്തി. എന്നാൽ, ഈ അധികജലം ഫലപ്രദമായി ഉപയോഗിച്ചില്ല. സംസ്ഥാനത്ത് ഇന്നലെയാണ് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിങ് പ്രഖ്യാപിച്ചത്. വൈകിട്ട് ആറ് മണി മുതൽ 12 മണി വരെയുള്ള പീക്ക് അവറിലാണ് വൈദ്യുതി നിയന്ത്രണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സംസ്‌കാരം സന്യാസിമാരുടെ സാന്നിധ്യത്തിൽ നടന്നു

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ സമാധി സ്ഥലം പൊളിച്ച് പുറത്തെടുത്ത ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്കരിച്ചു.ഇന്നലെ പൊളിച്ച കല്ലറയ്ക്ക് പകരം പുതിയ കല്ലറ തീർത്തായിരുന്നു ചടങ്ങുകൾ.സന്ന്യാസിമാരെ അടക്കം പങ്കെടുപ്പിച്ചാണ് സംസ്കാര ചടങ്ങുകൾ നടന്നത്.നെയ്യാറ്റിൻകരയിലെ സ്വകാര്യ...

ദേശീയ ചലച്ചിത്ര അവാർഡ് : ആട്ടം മികച്ച ചിത്രം: മികച്ച നടൻ ഋഷഭ് ഷെട്ടി, നടി നിത്യ മേനോൻ,മാനസി പരേഖ്

ന്യൂഡൽഹി : എഴുപതാമത്‌ ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യപിച്ചു.2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.മികച്ച ചിത്രം ആട്ടം. മികച്ച നടനായി ഋഷഭ് ഷെട്ടി (കാന്താര)യും മികച്ച നടിമാരായി നിത്യ മേനോൻ (തിരുചിത്രമ്പലം),മാനസി പരേഖ് (കച്ച്...
- Advertisment -

Most Popular

- Advertisement -