Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപൗലോസ് ദ്വിതീയൻ...

പൗലോസ് ദ്വിതീയൻ ബാവാ പ്രാർത്ഥനയെ ജീവിത വ്രതമാക്കിയ ഋഷിവര്യൻ : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: പ്രാർത്ഥനയാലും, അപരനോടുള്ള സ്നേഹത്താലും സ്വജീവിതത്തെ ധന്യമാക്കിയ ഇടയനായിരുന്നു പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.

ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സംഘടിപ്പിച്ച നിത്യസ്മൃതി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മലങ്കരസഭാധ്യക്ഷൻ. കുന്നംകുളത്ത് അർഹരായ 22 കുടുംബങ്ങൾക്കാണ് ബാവാ വീടുകൾ നിർമ്മിച്ച് നൽകിയത്.

കോലഞ്ചേരി പള്ളി രണ്ട് വീടുകൾക്കുള്ള അടിസ്ഥാനശിലയിട്ടു. അശരണരെ കരുതിയിരുന്ന പൗലോസ് ദ്വിതീയൻ ബാവായ്ക്കുള്ള സമർപ്പണമാണ് സഭാമക്കളുടെ സ്നേഹചലഞ്ചുകൾ. പണം അനശ്വരമാകുന്നത് ഇത്തരം സന്ദർഭങ്ങളിലാണെന്നും ബാവാ പറഞ്ഞു. നേരിന്റെ പാതയിൽ സഞ്ചരിച്ച നിർഭയനായ ഇടയശ്രേഷ്ഠനായിരുന്നു പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആറൻമുള എം.എൽഎ അഡ്വ.അബിൻ വർക്കി അനുസ്മരിച്ചു.

മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ, എസ്.ഡി.ഒ.എഫ് ഭാരവാഹികളായ ഫാ.ബിജു റ്റി മാത്യു, ഷിബു കെ ഏബ്രഹാം, അഡ്വ ഉമ്മൻ ജോൺ, ബോബിൻ മാർക്കോസ് എന്നിവർ പ്രസം​ഗിച്ചു. കോട്ടയം, കോട്ടയം സെൻട്രൽ, ഇടുക്കി ഭ​ദ്രാസനങ്ങളിൽ നിന്നുള്ള സെന്റ് ഡയനീഷ്യ്സ് ഓർത്തഡോക്സ് ഫെലോഷിപ്പ് പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി ഇന്ന് തമിഴ്നാട്ടിൽ

ന്യൂഡൽഹി : രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിൽ എത്തും .ഇന്ന് രാത്രി 8 മണിയോടെ ഏകദേശം 450 കോടി രൂപ ചെലവിൽ വികസിപ്പിച്ച തൂത്തുക്കുടി വിമാനത്താവളത്തിലെ പുതിയ...

ഹരിദ്വാറില്‍ തിക്കിലും തിരക്കിലും ആറുപേര്‍ മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

ഡെറാഡൂൺ : ഹരിദ്വാറിലെ മാനസദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ആറുപേർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. .പ്രധാന ക്ഷേത്രത്തിലേക്കുള്ള റോഡിലെ പടിക്കെട്ടിലാണ് തിക്കും തിരക്കുമുണ്ടായത്. ക്ഷേത്രത്തില്‍ വലിയ ജനക്കൂട്ടം എത്തിച്ചേര്‍ന്നതിന് പിന്നാലെയാണ്...
- Advertisment -

Most Popular

- Advertisement -