Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅഹമ്മദാബാദിലെ വിമാന...

അഹമ്മദാബാദിലെ വിമാന ദുരന്തം : യാത്രക്കാർ 242 പേരും മരിച്ചു ; മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും

അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരും മരിച്ചു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് പൊലീസ് മേധാവി അറിയിച്ചു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും(69) മരിച്ചവരിൽ ഉൾപ്പെടുന്നു .മലയാളിയായ രഞ്ജിത ഗോപകുമാറും അപകടത്തിൽ മരണപ്പെട്ടു .വിമാനം തകര്‍ന്ന് വീണ മെഡിക്കൽ ഹോസ്റ്റലിലുണ്ടായിരുന്ന അഞ്ച് പേര്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38-നായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം .സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ ജനവാസ മേഖലയിൽ തകർന്നു വീണത് .ക്യാപ്റ്റൻ സുമീത് സബർവാൾ, ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്.

മേഘാനി നഗറിലെ ബിജെ മെഡിക്കല്‍ കോളേജിന്റെ യുജി ഹോസ്റ്റലിനു മേലാണ് വിമാനം തകര്‍ന്നുവീണത്. രക്ഷാപ്രവർത്തനത്തിന് 130 പേര‌ടങ്ങുന്ന ഇന്ത്യൻ സൈന്യവും രംഗത്തുണ്ട് .കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഹമ്മദാബാദിലേക്ക് പുറപ്പെ‌ട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രതികളുടെ ഓണാഘോഷം ; ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : ഇഡി കേസ് പ്രതികള്‍ സ്റ്റേഷനില്‍ ഓണാഘോഷവും റീല്‍സ് ചിത്രീകരണവും നടത്തിയതില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് കമ്മിഷണറുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്.ജാമ്യവ്യവസ്ഥപ്രകാരം തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ ഒപ്പിടാനെത്തിയ കോർപറേഷൻ മുൻ കൗൺസിലറും സിപിഎം...

തീർഥാടന പാതയിൽ ലഭിക്കും ‘പമ്പാ തീർത്ഥം’

ശബരിമല : തീർഥാടകർക്ക് ശുദ്ധജലം ലഭ്യമാക്കാൻ വാട്ടർ അതോറിറ്റിയും ദേവസ്വം ബോർഡും ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ. പമ്പ മുതൽ സന്നിധാനം വരെ 'പമ്പാ തീർത്ഥം' എന്ന പേരിൽ ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നുണ്ട്. ഇതിനായി...
- Advertisment -

Most Popular

- Advertisement -