Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsകർക്കടക മാസ...

കർക്കടക മാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും

ശബരിമല : കർക്കടക മാസ പൂജകൾ പൂർത്തിയാക്കി ശബരിമല  ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് (ജൂലൈ 21) രാത്രി അടയ്ക്കും. പുലർച്ചെ നിർമ്മാല്യ ദർശനവും അഭിഷേകവും നടന്നു. തുടർന്ന്  സാധാരണ പൂജകൾക്കും ദർശനവും,  ഉച്ചയ്ക്ക് സഹസ്രകലശാഭിഷേകം നടന്നു. കർക്കടമാസം ആയതിനാൽ ഇക്കുറി തിരക്ക് വർദ്ധിച്ചിരുന്നു. എങ്കിലും ഭക്തർക്ക് സുഖദർശനം ലഭിച്ചു. അത്താഴപൂജയ്ക്ക് ശേഷം രാത്രി 10 ന് ഹരിവരാസനം പാടി  നട അടയ്ക്കും.

ഓഗസ്റ്റ് 2 ന് വൈകിട്ട് അഞ്ചിനാണ് അടുത്ത നട തുറക്കൽ. ഓഗസ്റ്റ് 3 ന് രാവിലെ 5.40 നും 6 .20 നും മധ്യേ നിറപുത്തരി ആഘോഷം നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എലിപ്പനി ; ജാഗ്രത വേണം

പത്തനംതിട്ട : ജില്ലയില്‍ എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. ഈ വര്‍ഷം 63 സ്ഥിരീകരിച്ച കേസുകളും...

ആട്ടിറച്ചിയെന്ന് പറഞ്ഞ് പോത്തിറച്ചി വിതരണം ചെയ്ത മലയാളികൾ ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിലെ ഹോട്ടലിൽ ആട്ടിറച്ചിയെന്ന പേരിൽ പോത്തിറച്ചി വിതരണം ചെയ്ത സംഭവത്തിൽ രണ്ട് മലയാളികൾ അറസ്റ്റിൽ. ബൊമ്മനഹള്ളിയിലെ ഇസിരി ഹബ്ബില്‍ സ്ഥിതി ചെയ്യുന്ന കായലോരം റസ്റ്ററന്റിലാണ് സംഭവം.ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരുടെ പരാതിയിൽ...
- Advertisment -

Most Popular

- Advertisement -