Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaചക്കുളത്തുകാവ് ക്ഷേത്രത്തിൽ...

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ആയില്യം പൂജ മഹോത്സവത്തിന് തിരിതെളിഞ്ഞു

എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള ആയില്യം പൂജ മഹോത്സവത്തിന് തിരിതെളിഞ്ഞു.  വിശേഷങ്ങൾ പൂജകൾക്ക് പുറമേ  തിരുസ്വരൂപം എഴുന്നള്ളത്ത്, മഞ്ഞളാട്ടം എന്നിവയും നടന്നു. നാളെ രാവിലെ 5.30 മുതൽ സർപ്പസന്നിധിയിൽ വിശേഷാൽ പൂജകൾ, 11 ന് നാഗരാജവിൻ്റെയും നാഗയക്ഷിയമ്മയുടെയും തിരുസ്വരൂപം എഴുന്നള്ളത്ത് നടക്കും.

സമാപന ദിവസമായ 16 -ന് രാവിലെ വിശേഷാൽ പൂജകൾക്ക് പുറമെ രാവിലെ 9 ന് സർപ്പസന്നിധിയിൽ വിശേഷാൽ പൂജകൾ, അർച്ചന, സർപ്പനൈവേദ്യം, സർപ്പകോപ ശമനപൂജ, രോഗശാന്തി പൂജ, സർവ്വൈശ്വര്യപൂജ എന്നിവ നടക്കും. 11 ന് നാഗരാജവിൻ്റെയും നാഗയക്ഷിയമ്മയുടെയും തിരുസ്വരൂപം എഴുന്നള്ളത്ത്, നൂറും പാലും ദീപാരാധന, ഉച്ചയ്ക്ക് 12 ന്  പ്രസാദമൂട്ട് എന്നിവയും ഉണ്ടാകും.

ചടങ്ങുകൾക്ക് മുഖ്യ കാര്യദർശി രാധാക്യഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി, ബ്ലോക്ക് മെമ്പർ അജിത്ത് കുമാർ പിഷാരത്ത് എന്നിവർ നേതൃത്വം നൽകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് ദുരന്തം:  മരിച്ചവരുടെ മൃതശരീരങ്ങൾ  തിരിച്ചറിയാൻ ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി.

വയനാട് : വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങൾ  തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്‌ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ശേഖരിച്ച് തുടങ്ങിയത്. ശേഖരിക്കുന്ന രക്ത...

കുട്ട വഞ്ചി സവാരി കേന്ദ്രം അടച്ചിടാനുള്ള വനം വകുപ്പിന്റെ തീരുമാനം പിൻവലിച്ചു

കോന്നി : തണ്ണിത്തോട് കുട്ട വഞ്ചി സവാരി കേന്ദ്രം അടച്ചിടാനുള്ള വനം വകുപ്പിന്റെ തീരുമാനം പിൻവലിച്ചു .സവാരി കേന്ദ്രത്തിന് സമീപം സിഐടിയു, സിപിഎം പ്രവർത്തകർ കൊടിമരം സ്ഥാപിച്ചത് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് വനം...
- Advertisment -

Most Popular

- Advertisement -