Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനഗരസഭ സ്ഥിരം...

നഗരസഭ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ബിന്ദു റെജി കുരുവിളയെ തിരഞ്ഞെടുത്തു

തിരുവല്ല : നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ബിന്ദു റെജി കുരുവിളയെ തിരഞ്ഞെടുത്തു. നഗരസഭ 23-ാം വാർഡ് മെമ്പർ ആണ്  ബിന്ദു റെജി കുരുവിള. ജിജി വട്ടശ്ശേരിവൈസ് ചെയർമാനായപ്പോൾ ഉണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ബിജെപി അംഗത്തിന്റെ പേര് നിർദേശിച്ചത് യുഡിഎഫ് അംഗങ്ങൾ ആയിരുന്നു.

യുഡിഎഫിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായതോടെ എൽഡിഎഫ്തന്നെ സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എൽ ഡി എഫിലെ ബിന്ദു റെജി കുരുവിളയും ബിജെ പി യിലെ ശ്രീനിവാസൻ പുറയാറ്റും തമ്മിലായിരുന്നു മത്സരം.

തിരുവല്ല നഗരസഭയിൽ ഇന്ന് നടന്ന ക്ഷേമകാര്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. എൽ ഡി എഫ് – മൂന്ന്, യു ഡി എഫ് രണ്ട്, ബി ജെ പി -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഖില ഭാരത ശ്രീമദ് ഭാഗവത മഹാ സത്രം: അന്നദാനം തുടങ്ങി

തിരുവല്ല: കാവുംഭാഗം  ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടക്കുന്ന 40-മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാ സത്രത്തിൽ പങ്കെടുക്കുന്ന ഭക്തർക്കായുള്ള അന്നദാനത്തിൻ്റെ ഉത്ഘാടനം  തിരുവല്ല ശ്രീരാമകൃഷ്ണ മഠാധിപതി സാമി നിർവിണ്ണാനന്ദ മഹാരാജ് നിർവഹിച്ചു. രാവിലെ 7...

പ്രണയബന്ധത്തിൽ നിന്നും പിന്മാറിയ പെൺകുട്ടിയ തീകൊളുത്തിയ പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരന്‍, ശിക്ഷാവിധി വ്യാഴാഴ്ച

തിരുവല്ല : തിരുവല്ലയിൽ പ്രണയബന്ധത്തിൽ നിന്നും പിന്മാറിയ പെൺകുട്ടിയ പട്ടാപ്പകൽ നടുറോഡില്‍ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി.കവിയൂര്‍ സ്വദേശി കവിതയെ (19) കുത്തി പരുക്കേൽപ്പിച്ച ശേഷം...
- Advertisment -

Most Popular

- Advertisement -