Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNew Delhiടി.പി. വധ...

ടി.പി. വധ കേസ് : ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ സുപ്രീം കോടതിയിൽ

ന്യൂഡൽഹി : ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തത്തെ ചോദ്യം ചെയ്താണ് കേസിലെ ഒന്ന് മുതല്‍ ആറു വരെയുള്ള പ്രതികള്‍ സുപ്രീം കോടതിയിൽ അപ്പീല്‍ നല്‍കിയത്.12 വർഷമായി ജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണം എന്നുമാണ് ആവശ്യം.

ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ജ്യോതി ബാബുവും കെ.കെ. കൃഷ്ണനും ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്‌ സുപ്രീം കോടതിയെ സമീപിച്ചു . ഇരുവരെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി

കൊല്ലം: കൊല്ലം കുളത്തൂർപ്പുഴയിൽ ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശിനി രേണുകയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സാനുക്കുട്ടൻ ഒളിവിലാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.വീട്ടിൽ...

ജി സുകുമാരൻ നായർക്കെതിരായ ആരോപണം :  അനൂപ് ചന്ദ്രനെ തള്ളി സഹോദരന്റെ കുടുംബം

ചങ്ങനാശ്ശേരി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ നടൻ അനൂപ് ചന്ദ്രൻ ഉയർത്തിയ വിമർശനങ്ങളെ തള്ളി അനൂപിന്റെ കുടുംബം. അനൂപ് പറഞ്ഞത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം മാത്രം എന്നും കുടുംബത്തിന് അത്തരം...
- Advertisment -

Most Popular

- Advertisement -