Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsസൗരോർജ പദ്ധതി...

സൗരോർജ പദ്ധതി വ്യാപിപ്പിക്കാൻ കെ എസ് ഇ ബി: ‘സേവ’ ക്യാമ്പെയ്നിലൂടെ സൗജന്യ രജിസ്ട്രേഷനും ധനസഹായവും

​പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ പുരപ്പുറ സൗരോർജ പദ്ധതിയായ ‘സൗര’ ജനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിക്കുന്നതിനായി കെ.എസ്.ഇ.ബി  സംസ്ഥാന വ്യാപകമായി ‘സേവ’  പ്രത്യേക പ്രചാരണ ക്യാമ്പെയ്ൻ ആരംഭിക്കുന്നു. വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ഇളവുകളും വിവരങ്ങളും നൽകാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

​കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് ബിജിലി യോജന’ പദ്ധതിയുടെ ഭാഗമായാണ് കെ.എസ്.ഇ.ബി. ഈ മാസ് പ്രചാരണം സംഘടിപ്പിക്കുന്നത്.

​​പദ്ധതിയിലൂടെ വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്ന ഉപഭോക്താക്കൾക്ക് 3 കിലോവാട്ട് വരെ കിലോവാട്ടിന് 30,000 രൂപ നിരക്കിൽ പരമാവധി 78,000 രൂപ വരെ കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള സബ്സിഡി ലഭിക്കും. കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ‘സേവ’ ക്യാമ്പുകളിലൂടെ ഉപഭോക്താക്കൾക്ക് സൗജന്യമായി പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്യാം.

സോളാർ പാനൽ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കുറഞ്ഞ പലിശ നിരക്കിൽ പ്രമുഖ ബാങ്കുകൾ വഴി വായ്പാ സൗകര്യവും ലഭ്യമാക്കും. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലൂടെ വൈദ്യുതി ബില്ലിൽ ഗണ്യമായ കുറവുണ്ടാകുമെന്നു മാത്രമല്ല, അധികം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് നൽകി വരുമാനമുണ്ടാക്കാനും സാധിക്കും.

​പൊതുജനങ്ങൾക്ക് പദ്ധതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുന്നതിനായി എല്ലാ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസുകളിലും പ്രത്യേക ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ പരമാവധി പ്രയോജനം പൊതുജനങ്ങൾ വിനിയോഗിക്കണമെന്ന് കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചു

 തിരുവനന്തപുരം : ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചു. രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു.യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ...

സ്വാതന്ത്ര്യാനന്തര ഭാരതം വിഭാവനം ചെയ്തവരിൽ മഹാത്മാഗാന്ധിക്ക് പ്രത്യേക സ്ഥാനം: ഡോ.മോഹൻ ഭഗവത്

ന്യൂഡൽഹി:  മഹാത്മാഗാന്ധി നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടിയവരിൽ പ്രമുഖരിൽ ഒരാൾ മാത്രമല്ല  സ്വാതന്ത്ര്യാനന്തര ഭാരതം വിഭാവനം ചെയ്തവരിൽ അദ്ദേഹത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് ആർഎസ്എസ് സർസംഘ ചാലക് ഡോ.മോഹൻ ഭഗവത് പറഞ്ഞു. രാഷ്‌ട്രത്തിനുവേണ്ടി ജീവൻ ത്യജിച്ച...
- Advertisment -

Most Popular

- Advertisement -