Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsഓട്ടോറിക്ഷാ യൂണിറ്റ്...

ഓട്ടോറിക്ഷാ യൂണിറ്റ് പ്രവർത്തനോദ്ഘാടനം

തിരുവല്ല: ഓട്ടോറിക്ഷ തൊഴിലാളികൾക്കിടയിൽ ഐക്യവും സാഹോദര്യ മനോഭാവവും ഏറെ ആവശ്യമാണെന്ന് ബിഎംഎസ് മേഖല പ്രസിഡന്റ് സുരേന്ദ്രൻ നായർ പറഞ്ഞു. തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള  മെയിൻ റോഡ് പുളിഞ്ചോട് സ്റ്റാൻഡിലെ ബിഎംഎസിന്റെ ഓട്ടോറിക്ഷ യൂണിറ്റ്
ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

സാധാരണക്കാരും, പാവപ്പെട്ടവരും ഏറെയധികം ആശ്രയിക്കുന്ന സഞ്ചാരമാർഗമായ ഓട്ടോറിക്ഷ തൊഴിലാളികൾ യാത്രക്കാരോട് അങ്ങേയറ്റം സഹാനുഭൂതിയും സഹായ മനസ്കതയും പ്രകടിപ്പിക്കാൻ ബാധ്യസ്ഥരാണ്. ഒരു തൊഴിലിനെക്കാളുപരി സാമൂഹ്യ സേവനമാണ് തങ്ങൾ ചെയ്യുന്നതെന്ന് ബോധം ഓരോ ഓട്ടോ തൊഴിലാളികൾക്കും ഉണ്ടാകേണ്ടതുണ്ടന്ന് അദ്ദേഹം സൂചിപ്പിച്ചു.

ചടങ്ങിൽ  മേഖലാ വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ് നെടുമ്പ്രം, മുനിസിപ്പാലിറ്റി യൂണിറ്റ് പ്രസിഡന്റ്  സി. രാജു തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയന്ത്രണം വിട്ട കാർ വീടിനുള്ളിലേക്ക് ഇടിച്ചു കയറി അപകടം

റാന്നി : നിയന്ത്രണം വിട്ട കാർ വീടിനുള്ളിലേക്ക് ഇടിച്ചു കയറി അപകടം വീടിന് നാശനഷ്ടം. ആളപായമില്ല ഇന്ന് പുലർച്ചെ 4 ന് ഉതിമൂട്ടിലാണ് അപകടം നടന്നത്. മംഗലത്ത് തോമസ് സാമുവലിൻ്റെ വീട്ടിലേക്കാണ് കാർ ഇടിച്ചു...

ശബരിമല സ്വർണ്ണ കൊള്ള : ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശിയതിലും അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം

കൊച്ചി : ശബരിമല ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശിയതിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി നിർദേശം.എസ്ഐടിയുടെ രണ്ടാംഘട്ട അന്വേഷണ റിപ്പോർട്ട് പരി​ഗണിച്ച ശേഷമാണ് ഹൈക്കോടതിയുടെ നിർദേശം .ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ പങ്ക് എസ്ഐടി...
- Advertisment -

Most Popular

- Advertisement -