Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiപ്രൊഫ. എം...

പ്രൊഫ. എം കെ സാനു അന്തരിച്ചു

കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു (98)അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമര്‍ശകനാണ് പ്രൊഫ. എം കെ സാനു.  1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ വിജയിച്ചിയിരുന്നു.

1928 ഒക്ടോബര്‍ 27നു ആലപ്പുഴയിലെ തുമ്പോളിയില്‍ ആയിരുന്നു എം കെ സാനുവിന്റെ ജനനം.  കേരളത്തിലെ വിവിധ കോളജുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1983ല്‍ അദ്ധ്യാപനത്തില്‍ നിന്ന് വിരമിച്ചു. വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ്.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം( അവധാരണം -1985), ചങ്ങമ്പുഴ കൃഷ്ണപിള്ള. നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം (വയലാര്‍ അവാര്‍ഡ് 1992), കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം (2002), പത്മപ്രഭാ പുരസ്‌കാരം, ബഷീര്‍  ഏകാന്തവീഥിയിലെ അവധൂതന്‍ – കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (2011), എഴുത്തച്ഛന്‍ പുരസ്‌കാരം (2013) എന്നിവ നേടിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്കൂൾ ബസിനടിയിൽപെട്ട് ഏഴ് വയസുകാരി മരിച്ചു

തിരുവനന്തപുരം : സ്‌കൂള്‍ ബസ്സിനടിയിൽപ്പെട്ട് ഏഴ് വയസുകാരിയ്ക്ക് ദാരുണാന്ത്യം. മടവൂര്‍ ഗവ. എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി കൃഷ്‌ണേന്ദുവാണു മരിച്ചത്. സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന കുട്ടി കാല്‍ വഴുതി...

തൊണ്ടിമുതൽ തിരിമറി കേസ് : ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : തൊണ്ടിമുതൽ തിരിമറി കേസിൽ ആൻ്റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്നാവശ്യവും അംഗീകരിച്ചില്ല. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ തള്ളിയത്.ശിക്ഷാവിധി തടയണമെന്ന ആവശ്യം...
- Advertisment -

Most Popular

- Advertisement -