Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNews24 മണിക്കൂറിനകം...

24 മണിക്കൂറിനകം കാലവർഷം കേരളത്തിൽ എത്തും : 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവർഷം എത്തുന്നതിന്  സാഹചര്യങ്ങൾ അനുകൂലമായെന്ന് കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ വ്യക്തമാക്കി. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഓറ‌ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ്.

കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടി, മിന്നല്‍, കാറ്റ് എന്നിവയോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേങ്ങലിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

തിരുവല്ല: വേങ്ങൽ ആലുംതുരുത്തിയിൽ നിന്നും ആറരഅടി നീളുമുള്ള പെരുമ്പാമ്പിനെ പിടികൂടി. ആലുംതുരുത്തി നെടുംന്തറയിൽ ജോച്ചന്റെ വീടിന്റെ  പുരയിടത്തിൽ നിന്നുമാണ് പെരുമ്പാമ്പിനെ പിടികൂടിയത്.  ഇന്ന് രാവിലെ 7 മണിയോടെ താറാവിനെ പാർപ്പിച്ചിരുന്ന വലകെട്ടിയ കൂടിനകത്ത് ...

പിഎസ്സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

പത്തനംതിട്ട : കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മെയ് 16 ഉച്ചയ്ക്ക് 1.30 മുതല്‍ 3.05 വരെ നടത്താനിരുന്ന ഡിഗ്രി ലെവല്‍ പ്രിലിമിനറി പരീക്ഷ കേന്ദ്രത്തിന് മാറ്റമുണ്ടെന്ന് ജില്ല  പിഎസ് സി ഓഫീസര്‍...
- Advertisment -

Most Popular

- Advertisement -