Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsനയപ്രഖ്യാപനം :...

നയപ്രഖ്യാപനം : ലോക് ഭവൻ നിർദേശം തള്ളി വന്ദേമാതരത്തിന്റെ 6 വരികൾ മാത്രം ; വന്‍ പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം : സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ട് നിയമസഭാ നടപടികൾക്ക് തുടക്കം.എന്നാൽ എന്നാൽ ലോക്ഭവന്റെ നിര്‍ദേശം തള്ളി വന്ദേമാതരം മുഴുവൻ വായിക്കാതെ ആദ്യത്തെ ആറ് വരികൾ പോലീസ് ബാൻഡ് അവതരിപ്പിക്കുകയായിരുന്നു. ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് നടത്തിയത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ധവളപത്രം ഇറക്കുമെന്ന് അറിയിച്ചു.കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മാസം 1,000 രൂപ നല്‍കുമെന്നും ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കുമെന്നും പ്രഖ്യാപനം ഉണ്ടായി. പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്നും എക്സൈസ് നയത്തിൽ മാറ്റം വരുത്തുമെന്നും സംയോജിത ഗതാഗത സംവിധാനം നടപ്പാക്കും .ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് വർഷം 25 ലക്ഷം എന്ന കണക്കിൽ കവറേജ് നൽകും.

കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കും .സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥിനികൾക്ക് മൂന്നു ദിവസത്തെ ആർത്തവ അവധി നൽകും .സർക്കാർ, സ്വകാര്യ മേഖലകളിൽ 6 മാസം പ്രസവ അവധി നിർബന്ധമാക്കും. ഇന്ദിരാ ഗ്യാരന്റിയുമായി മുന്നോട്ട് പോകും.യുവജനങ്ങള്‍ക്ക് സംരംഭം ആരംഭിക്കാന്‍ 5ലക്ഷം രൂപയുടെ പലിശ രഹിത വായ്പ അനുവദിക്കും. സംസ്ഥാനത്ത് വയോജന വകുപ്പ് നടപ്പിലാക്കും, മണ്ണ് സംരക്ഷണത്തിന് പ്രത്യേക പോളിസി, സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക സ്‌കീം തുടങ്ങിയവ നടപ്പാക്കും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെന്‍സസ്: ഉദ്യോഗസ്ഥരുടെ പരിശീലനം പൂർത്തിയായി

പത്തനംതിട്ട: പതിനാറാമത് സെന്‍സസ് പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ജില്ലതല ഉദ്യോഗസ്ഥരുടെ പരിശീലനം കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ പൂർത്തിയായി. ആറു ദിവസമായി രണ്ടു ബാച്ച്  ഉദ്യോഗസ്ഥരുടെ പരിശീലനമാണ് നടത്തിയത്. സെന്‍സസ് ഡയറക്ടറേറ്റിലെ ഡേറ്റ പ്രൊസസിംഗ് അസിസ്റ്റന്റ്...

മാർ ജോർജ് കൂവക്കാട് കർദിനാളായി സ്ഥാനമേറ്റു

വത്തിക്കാൻ : മാർ ജോർജ് കൂവക്കാട് കർദിനാളായി സ്ഥാനമേറ്റു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ഭക്തിസാന്ദ്രമായ സ്ഥാനാരോഹണ ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചു. വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക്...
- Advertisment -

Most Popular

- Advertisement -