Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമുണ്ടത്തിക്കോട് വെടിക്കെട്ട്...

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം : ജുഡീഷ്യല്‍ അന്വേഷണം നടത്തും ; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം നഷ്ടപരിഹാരം

തൃശ്ശൂർ : തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകും .പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായവും പരിക്കേറ്റവർക്ക് ആറുമാസത്തെ സൗജന്യ ചികിത്സ നൽകാനും തീരുമാനിച്ചു. ബുധനാഴ്ച രാവിലെ ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

അപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.അപകടത്തില്‍ കെട്ടിടങ്ങളുടെ നാശനഷ്ടം കണക്കാക്കി കളക്ടർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകും . എത്ര പേർ അപകടത്തിൽപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ലെന്നും കാണാതായവരെക്കുറിച്ച് കൺട്രോൾ റൂമിൽ വിവരം നൽകണമെന്നും മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജസ്ന തിരോധാന കേസ് :തുടരന്വേഷണത്തിന് കോടതി ഉത്തരവ്

തിരുവനന്തപുരം : ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടു. കേസിൽ സിബിഐ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ജെസ്നയ്ക്ക് എന്തു സംഭവിച്ചു എന്നു കണ്ടെത്താനായിട്ടില്ലെന്നായിരുന്നു സിബിഐ റിപ്പോർട്ട്. റിപ്പോർട്ട്...

ആർട്ടിസ്റ്റ് വി എസ് വല്യത്താന്റെ ഓർമയ്ക്കായി ശിഷ്യരും കുടുംബാംഗങ്ങളും  തയ്യാറാക്കിയ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു.

പന്തളം : ചിത്രകലാകാരനായിരുന്ന ആർട്ടിസ്റ്റ് വി എസ് വല്യത്താന്റെ ഓർമയ്ക്കായി ശിഷ്യരും കുടുംബാംഗങ്ങളും ചേർന്ന് തയ്യാറാക്കിയ അദ്ദേഹം വരച്ച ചിത്രങ്ങളുടെ ഗാലറി ഇന്ന് (2) പ്രദർശിപ്പിക്കുന്നു. പന്തളം മണികണ്ഠനാൽത്തറയ്ക്ക് സമീപം ഒരുക്കിയിട്ടുള്ള ഗാലറിയിൽ വല്യത്താൻ്റെ...
- Advertisment -

Most Popular

- Advertisement -