Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiമാതാപിതാക്കളെ സംരക്ഷിക്കാത്ത...

മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ സ്വത്തിൽ നിന്നൊഴിപ്പിക്കാം : സുപ്രീം കോടതി

ന്യൂഡല്‍ഹി : വയോജന സംരക്ഷണത്തില്‍ നിര്‍ണായക വിധിയുമായി സുപ്രീം കോടതി .മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ സ്വത്തിൽ നിന്നൊഴിപ്പിക്കാൻ വയോജന ട്രിബ്യൂണലിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി .

വാർധക്യത്തിൽ അവഗണന, അരക്ഷിതാവസ്ഥ, അപമാനം എന്നിവയുണ്ടാവുന്നത് ഒഴിവാക്കാനാണ് 2007ൽ നിയമം കൊണ്ടുവന്നതെന്ന് കോടതി വ്യക്തമാക്കി. മുതിർന്ന പൗരന്മാർക്ക് വേഗത്തിൽ നീതി ലഭ്യമാക്കുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം.അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശം അടക്കം ഭരണഘടനാ തത്വങ്ങള്‍ പരിഗണിച്ചു വേണം നിയമത്തെ വ്യാഖാനിക്കാനെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ഉത്തർപ്രദേശുകാരനായ രവികാന്ത് ഗുപ്ത തന്റെ 81 വയസ്സുകാരിയായ മാതാവിന്റെ സംരക്ഷണത്തിനായി സ്വന്തം മകനുമായി നടത്തിയ കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാന പാര- യോഗാസന ജഡ്ജസ് പരിശീലനം സംഘടിപ്പിച്ചു

തിരുവല്ല: യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരള  ഒന്നാമത് സ്റ്റേറ്റ് പാര- യോഗാസന ജഡ്ജസ് പരിശീലനം തിരുവല്ല വൈഎംസിഎയിൽ സംഘടിപ്പിച്ചു. തിരുവല്ല നഗരസഭ ചെയർപേഴ്സൺ ലേഖ എസ് ഉദ്ഘാടനം നിർവഹിച്ചു. പത്തനംതിട്ട യൂണിറ്റ്...

ജില്ലാ കോടതിപ്പാലം നിര്‍മ്മാണം : നഗരത്തില്‍ ജാഥകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നിയന്ത്രണം

ആലപ്പുഴ : ജില്ലാ കോടതിപ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി  നഗരത്തില്‍ ജാഥകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു. ഇത്തരം പരിപാടികള്‍ സക്കറിയാ...
- Advertisment -

Most Popular

- Advertisement -