Monday, April 21, 2025
No menu items!

subscribe-youtube-channel

HomeNewsAdoorപതിനാറുകാരിയെ ബലാൽസംഗം...

പതിനാറുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതി പിടിയിൽ

അടൂർ : പതിനാറുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പള്ളിക്കൽ കൊച്ചുതുണ്ടിൽ കിഴക്കെതിൽ വീട്ടിൽ മനുലാൽ(29) ആണ് പിടിയിലായത്.

2022 മാർച്ച്‌ മൂന്നിന് അടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചകയറി ബലം പ്രയോഗിച്ച് ലൈംഗിക വേഴ്‌ചക്ക് വിധേയയാക്കിയ പ്രതി, കുട്ടിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു.

2022 മാർച്ച്‌ രണ്ടിന് രാത്രിയായിരുന്നു സംഭവം. അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞ ഇയാൾ, ജാമ്യം നേടിയശേഷം കോടതിയിൽ വിചാരണയ്ക്ക് ഹാജരാവാതെ ഒളിച്ചുമാറി കഴിയുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലങ്കര കാത്തലിക് അസോസിയേഷൻ : നിരണം മേഖല വർഷിക സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും

നിരണം : മലങ്കര കാത്തലിക് അസോസിയേഷൻ നിരണം മേഖല വർഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തപ്പെട്ടു.മേഖല വികാരി ഫാ. ചെറിയാൻ മാമ്പ്രകുഴി സമ്മേളന ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ്‌ ബിജു പാലത്തിങ്കൽ...

വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്നതരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. വീട്ടില്‍ വോട്ട് ചെയ്തവരുടെ ബാലറ്റുകള്‍ സീല്‍ ചെയ്ത...
- Advertisment -

Most Popular

- Advertisement -