Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsയുവാവിനെ ദുരൂഹ...

യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട: ചിറ്റാർ കൊടുമുടിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. മർദനമേറ്റാണ് മരണം സംഭവിച്ചതെന്നും പൊലീസ് സ്ഥിരീകരിച്ചു. പതാലിൽ വീട്ടിൽ സദാനന്ദൻ്റെ മകൻ പി. എസ്. സന്ദീപിനെ (30) ആണ് കഴിഞ്ഞ ദിവസം കൊടുമുടി കമ്യൂണിറ്റി ഹാളിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവുമായി ബന്ധപ്പെട്ട് അട്ടത്തോട് സ്വദേശികളായ ഗോപി, കൃഷ്ണൻകുട്ടി എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തതെന്ന് ചിറ്റാർ പൊലീസ് അറിയിച്ചു. സന്ദീപിൻ്റെ ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉണ്ടെന്ന നാട്ടുകാരുടെ പരാതിയിൽ ആണ് പൊലീസ് അന്വേഷണം ആരംഭിച്ചത് .

അട്ടത്തോട്ടിൽ നിന്ന് എത്തിയ ചിലരുമായി സന്ദീപ് വാക്കേറ്റം നടത്തിയിരുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് അട്ടത്തോട്ടിൽ നിന്ന് രണ്ടു പേരെ കസ്‌റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കമ്യൂണിറ്റി ഹാളിന് സമീപം സന്ദീപ് അബോധാവസ്ഥയിൽ കിടക്കുന്നുവെന്നാണ് സമീപവാസികൾ പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റാന്നിയിലെ സ്ഫോടനം : പരുക്കേറ്റ അസം സ്വദേശിയുടെ നില ഗുരുതരം

റാന്നി : റാന്നി ഹെഡ്പോസ്റ്റാഫീസിന് സമീപത്തെ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ ശക്തമായ സ്ഫോടനം നടന്ന സംഭവത്തിൽ ഫോറൻസിക് വിദഗ്ധരുടെ പരിശോധന ഇന്ന് ഉച്ചയോടെ പൂർത്തിയായി. സ്ഫോടനത്തിൽ കെട്ടിടത്തിൻ്റെ വാതിൽ തെറിച്ച് പോവുകയും ജനാലകൾക്ക് നാശനഷ്ടം...

അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ല: ഹൈക്കോടതി

കൊച്ചി : അവശ്യ സേവനങ്ങള്‍ക്കായി വേണ്ടി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. കേരളത്തിലെ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്നും...
- Advertisment -

Most Popular

- Advertisement -