Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപിഎസ് പ്രശാന്ത്...

പിഎസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തുടരും: കാലാവധി നീട്ടി നല്‍കാന്‍ ധാരണ

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിലവിലെ പ്രസിഡന്റ് പിഎസ് പ്രശാന്ത് തുടരും. ഒരുവര്‍ഷത്തേക്ക് കൂടി പിഎസ് പ്രശാന്തിന്റെ കാലാവധി നീട്ടാന്‍ ഇന്നലെ ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനം. ഈ മാസം പത്തിനാണ് നിലവിലെ പ്രസിഡന്റിന്റെ കാലാവധി അവസാനിക്കുന്നത്.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റണമെന്ന് പ്രതിപക്ഷവും ബിജെപിയും ആവശ്യപ്പെടുന്ന വേളയിലാണ് കാലാവധി നീട്ടി നല്‍കാനുള്ള സിപിഎം തീരുമാനം.

നിലവിലെ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റുന്നത് ഗുണകരമാകില്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. അതിന്റെ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് കുടി കാലാവധി നീട്ടി നല്‍കുകയായിരുന്നു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഉടന്‍ തന്നെ ഇറങ്ങും. മണ്ഡലമാസം ഈ മാസം പതിനാറിന് ആരംഭിക്കും. 2023ലാണ് പിഎസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബോളിവുഡ് നടൻ മനോജ് കുമാര്‍ അന്തരിച്ചു

മുംബൈ : ബോളിവുഡിലെ നടനും സംവിധായകനുമായ മനോജ് കുമാര്‍ (87) അന്തരിച്ചു. ഇന്ന് പുലർച്ചെ നാല് മണിക്ക് മുംബൈയിലെ കോകിലാബെൻ ധീരുഭായി അംബാനി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി കരൾ...

വൈദ്യുതി ക്ഷാമം മറികടക്കാൻ കെഎസ്ഇബിയുടെ റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ നടപടികൾ വേഗത്തിലാക്കി കെഎസ്ഇബി. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ, പവർ പൾസ് ട്രേഡിങ് സൊല്യൂഷൻ എന്നീ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട...
- Advertisment -

Most Popular

- Advertisement -